kerala
തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി-യുവാവ് അറസ്റ്റില്‍
മാനക്കേട് ഭയന്ന യുവതി പരാതിപ്പെടാന്‍ വൈകിയതോടെയാണ് ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ രണ്ടുതവണ വീണ്ടും പ്രതി പീഡനത്തിന് ഇരയാക്കിയത്. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാട്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വെള്ളാങ്കല്ലൂര്‍ എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പില്‍ സലീമിനെയാണ് (38) ഇരിങ്ങാലക്കുട ഡിവൈ എസ് പി ഫേമസ് വര്‍ഗീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗത്തിന് ഇരയാക്കിയതായാണ് യുവതിയുടെ പരാതി.
വീട്ടില്‍ നേരത്തെ പണിക്കു വന്ന പരിചയത്തില്‍ വീട്ടിലെത്തിയ പ്രതി അതിക്രമിച്ചുക്കയറി യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പീഡന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും അതുപയോഗിച്ച് യുവതി ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്.
മാനക്കേട് ഭയന്ന യുവതി പരാതിപ്പെടാന്‍ വൈകിയതോടെയാണ് ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ രണ്ടുതവണ വീണ്ടും പ്രതി പീഡനത്തിന് ഇരയാക്കിയത്. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ ഹരിജന പീഡന നിരോധന നിയമപ്രകാരം കേസെടുത്തതായും പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു.
പോലീസ് അന്വേഷിച്ചെത്തുമെന്ന സംശയത്തില്‍ ഒളിവില്‍ പോകുന്നതിനായി ഇറങ്ങിയ പ്രതിയെ കോണത്തുക്കുന്നില്‍ വച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
