എ.ബി വാജ്‌പേയി അത്യാസന്ന നിലയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പേയുടെ ആരോഗ്യനില വഷളായതായി അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ അദ്ദേഹം അത്യാസന്ന നിലയിലാണെന്നും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആസ്പത്രി വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്‌പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും അദ്ദേഹത്തെ ആസ്പത്രയില്‍ സന്ദര്‍ശിച്ചു.

SHARE