Sports

യുപിടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി റിങ്കു സിങ്

By webdesk17

September 01, 2025

ഏഷ്യ കപ്പില്‍ ഇടം നേടിയതിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങുകയാണ് റിങ്കു സിങ്. യുപിടി20 ലീഗില്‍ മീററ്റ് മാവെറിക്സിന് വേണ്ടി ബാറ്റ് ചെയ്ത റിങ്കു ഇന്നലെ 48 പന്തില്‍ 78 റണ്‍സാണ് അടിച്ചത്. നാലു സിക്‌സും നാലു ഫോറും അടങ്ങുന്നതാണ് റിങ്കുവിന്റെ ഇന്നിംഗ്‌സ്.

കഴിഞ്ഞ മത്സരത്തില്‍ 27 പന്തില്‍ 57 റണ്‍സ് നേടിയ റിങ്കു അതിന് തൊട്ടുമുമ്പുള്ള മത്സരത്തില്‍ വെറും 48 പന്തില്‍ ഏഴ് ഫോറുകളും എട്ട് കൂറ്റന്‍ സിക്സറുകളും അടക്കം 108 റണ്‍സുകള്‍ നേടി ഏഷ്യ കപ്പ് ഇലവനില്‍ ശക്തമായ അവകാശ വാദം ഉന്നയിക്കാനും റിങ്കുവിനായി.

15 അംഗ ടീമിലിടം നേടിയെങ്കിലും റിങ്കു ആദ്യ ഇലവനിലുണ്ടാകുമോ എന്നതില്‍ സംശയമാണ്. ഐ പി എല്‍ സീസണിലെ മികവില്ലായ്മയും ചൂണ്ടിക്കാട്ടി താരത്തെ ടീമിലെടുത്തതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതിന്റെയെല്ലാം മുനയൊടിച്ചായിരുന്നു പ്രകടനം. ഇതോടെ ഫിനിഷര്‍ റോളില്‍ താന്‍ അപകടകാരി തന്നെയാണെന്ന് റിങ്കു വീണ്ടും തെളിയിച്ചു.