Connect with us

Video Stories

അമേരിക്കയിലെ മോദി കശ്മീരിലെയും

Published

on

കെ.പി ജലീല്‍

മുപ്പതുലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്ര സങ്കല്‍പം. ആഫ്രിക്കക്കാര്‍ മാത്രമാണ് ഗതകാലാന്തരങ്ങളായി സ്വന്തം ജനിതക സ്വത്വവുമായി ഇന്നും നിലയുറപ്പിച്ചിരിക്കുന്ന ജനത. യൂറോപ്പും അറേബ്യയും അമേരിക്കയും ജപ്പാനും ഇന്ത്യയുമെല്ലാം കാലാന്തരങ്ങളിലൂടെ കുടിയേറപ്പെട്ട ജനതകളുടെ പിന്മുറക്കാരാണ്. ഓരോ ഇന്ത്യക്കാരനും ലോകത്തെ ഏതെങ്കിലുമൊരു ജനതയുടെ ജനിതകം പേറുന്നുവെന്ന് ശാസ്ത്രലോകം ലോകത്തോട് വിളിച്ചുപറഞ്ഞത് സിന്ധു നദീതട-ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട പഠനത്തിലൂടെ അടുത്തിടെയാണ്. ഇന്ത്യയിലെ ഇരുപതു ശതമാനത്തോളം വരുന്ന ഇപ്പോഴത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വാനുകൂല ഭരണകൂടം പേടിസ്വപ്‌നമായിത്തീര്‍ന്നിരിക്കുമ്പോള്‍ ഈ ശാസ്ത്ര യാഥാര്‍ത്ഥ്യം ഓര്‍ക്കുന്നത് കൗതുകകരമാകും.

സമീപ രാജ്യങ്ങളിലെ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം ഇന്ത്യയിലേക്ക് സ്വീകരിച്ച് പൗരത്വം നല്‍കുമെന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം. രണ്ടാം മോദി സര്‍ക്കാരിന്റെ പോക്ക് രാജ്യത്തെ ഹിന്ദുത്വവല്‍കരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിലേക്കാണെന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും നടപ്പാക്കുമെന്നുള്ള പ്രഖ്യാപനവും അസമിലെ പൗരത്വ പട്ടികയും. നിയമം ഇതിനകം അസമില്‍ നടപ്പാക്കിക്കഴിഞ്ഞു. അവിടെ ബംഗ്ലാദേശില്‍നിന്ന് കാലങ്ങളായി ഇന്ത്യയിലേക്ക് കുടിയേറിയ 16.09 ലക്ഷത്തിലധികം മനുഷ്യരാണ് ബഹിഷ്‌കരണത്തിന് ഇരയായതെങ്കില്‍ അതിലെ ഹിന്ദുക്കള്‍ക്ക് തുടരഭയം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് മുസ്‌ലിംകളൊഴികെയുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കാനുള്ള പുതിയ നിയമം. കഴിഞ്ഞ ജനുവരിയില്‍ പ്രസ്തുത നിയമം ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയിലേക്ക് വന്നിരുന്നില്ല.

വൈകാതെ രാജ്യത്തൊട്ടാകെ പൗരത്വ നിയമം നടപ്പാക്കിയശേഷമാകും അതിനി പുറത്തെടുക്കുക എന്നാണ് കരുതേണ്ടത്.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇതാണ് മോദി സര്‍ക്കാരിന്റെ നയമെങ്കില്‍ പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്താനിരിക്കുന്ന ‘ഹൗഡിമോദി’ മാമാങ്കം വെളിപ്പെടുത്തുന്നത് തികച്ചും അജഗജാന്തരമായ ഒരു പരിപാടിയെയാണ്. കൗതുകവും ഏറെ ജിജ്ഞാസയും പകരുന്നതാണ് ഹൗഡി മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുഴലുമ്പോഴാണ് ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപ ചെലവിട്ട് മോദി സര്‍ക്കാര്‍ ഹൂസ്റ്റണില്‍ ഇന്ത്യക്കാര്‍ക്കായി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

വിടുവായനെന്നും കഴിവുകെട്ടവനെന്നും അമേരിക്കക്കാര്‍തന്നെ മുദ്രകുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ജനവിധിയെ അഭിമുഖീകരിക്കാന്‍ രണ്ടാമതും തയ്യാറെടുക്കുമ്പോഴാണ് മോദിയുടെ സഹായത്തോടെ അദ്ദേഹത്തെകൂടി പങ്കെടുപ്പിച്ചുകൊണ്ട് അമേരിക്കയില്‍ ഇത്തരമൊരുപരിപാടി സംഘടിപ്പിക്കുന്നതെന്നത് ഇരു നേതാക്കളുടെയും മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്. അതോടൊപ്പം കൗതുകരമായിട്ടുള്ളത് നേരത്തെ പറഞ്ഞ മോദിയുടെയും ട്രംപിന്റെയും ന്യൂനപക്ഷങ്ങളോടുള്ള നയ നിലപാടുകളാണ്. 2015ല്‍ ചൈനയിലെ ഷാങ്ഹായില്‍ പ്രസംഗിക്കവെ മോദി പറഞ്ഞത്, തന്റെ ഭരണത്തിനുമുമ്പ് ഇന്ത്യയില്‍ ജീവിക്കുന്നത് നാണക്കേടായിരുന്നെന്നായിരുന്നു.

അമേരിക്കയിലെ അമ്പതിനായിരത്തിലധികംവരുന്ന ഇന്ത്യക്കാരാണ് ഹൂസ്റ്റണിലെ ഹൗഡിമോദി പരിപാടിയില്‍ പങ്കുചേരുക എന്നാണ് അറിയിപ്പ്. ഇവരെല്ലാം പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണെന്നതാണ് രസകരം. ട്രംപും മോദിയും അവരവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോട് എടുക്കുന്ന നിലപാടിന് കടകവിരുദ്ധമാണ് ഹൗഡി മോദിയിലൂടെ വെളിപ്പെടുന്നത്. അമേരിക്കയിലെ മലയാളിയും തമിഴനും ഗുജറാത്തിയും ബംഗാളിയുമൊക്കെ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും തങ്ങള്‍ക്ക് ഇരട്ടപൗരത്വമുള്ള രാജ്യത്ത് ലഭിക്കേണ്ട ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമെന്നുള്ള പ്രഖ്യാപനമാണ്. തീര്‍ച്ചയായും മോദിയും ട്രംപും അതുതന്നെയായിരിക്കും ഇവിടെ പ്രസംഗിക്കാന്‍ പോകുന്നതെന്നും ഊഹിക്കാവുന്നതാണ്.

എന്നാല്‍ ഇന്ത്യയില്‍ ഒരു നിലപാടും അമേരിക്കയിലാണെങ്കില്‍ മറ്റൊരു നിലപാടുമെന്നത് വലിയ രാഷ്ട്രീയവഞ്ചനയായേ കാണാന്‍ കഴിയൂ. അവിടെ ട്രംപിന്റെ മുസ്‌ലിം വിരുദ്ധത പ്രസിദ്ധമാണ്. അധികാരത്തിലെത്തിയയുടന്‍തന്നെ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കുന്ന തീരുമാനമാണ് ട്രംപ് കൈക്കൊണ്ടത്. മെക്‌സിക്കോ അതിര്‍ത്തി വഴി അവിടത്തുകാര്‍ രാജ്യത്തേക്ക് കടക്കുന്നതിനെതിരെ മതില്‍കെട്ടാനും ട്രംപ് പെടാപ്പാട്‌പെടുന്നു. സമാനമായ അവസ്ഥതന്നെയാണ് അസമിന്റെയും കശ്മീരിന്റെയും കേരളത്തിന്റെയും ഹിന്ദിയുടെയും കാര്യത്തിലൊക്കെ മോദി സര്‍ക്കാര്‍ ഇന്ത്യയിലും പറയുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ആശയവിനിമയംപോലും നിഷേധിക്കപ്പെട്ട ജമ്മുകശ്മീര്‍ ജനത ഒന്നടങ്കം കഴിഞ്ഞ 42 ദിവസമായി അനുഭവിച്ചുവരുന്നത് കടുത്ത അനീതിയാണ്. നാലായിരത്തിലധികം മനുഷ്യരാണ് കശ്മീരില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

ഹിന്ദുത്വചിഹ്നങ്ങളെയും അടയാളങ്ങളെയും ക്ഷേത്രങ്ങളെയും നവീനവല്‍കരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും മോദി ഭരണകൂടം കാട്ടുന്ന താല്‍പര്യം മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, അവര്‍ തെരുവുകളില്‍ ദിനങ്ങളെന്നോണം അടയാളങ്ങളുടെ പേരില്‍ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതേ പാര്‍ട്ടിക്കാരുടെയും ആര്‍.എസ്.എസ് മനോഭാവത്തിന്റെയും ഇരകളായാണ്. അവര്‍ക്ക് വേണ്ടി ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്ത മോദി പ്രതിഫലിപ്പിക്കുന്നത് നീഷേയുടെയും ഹിറ്റ്‌ലറുടെയും പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് ബ്രിട്ടീഷുകാരെ പോലെ ബി.ജെ.പിയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സുപ്രീംകോടതി പോലും ഇടപെട്ടിട്ടും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ ജില്ലാതലത്തില്‍ പ്രത്യേക നിരീക്ഷണ വിഭാഗം ആരംഭിക്കണമെന്ന നിര്‍ദേശം പോലും നടപ്പാക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷ മതവൈരക്കൊലപാതകങ്ങള്‍ നടക്കുന്നത് ഹിന്ദി സംസാരിക്കുന്ന ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെന്നാണെന്നത് ആരാണ് ഇതിനൊക്കെ പിന്നിലെന്നതിന് ഒന്നാം തരം തെളിവാണ്. അടുത്തദിവസം പോലും ഉത്തരേന്ത്യയില്‍ ട്രെയിനിറങ്ങിയ നാലംഗ കുടുംബത്തെ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണത്താല്‍ ആക്രമിച്ച് പരിക്കേല്‍പിച്ചതും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കും അന്യരാജ്യക്കാര്‍ക്കുമെതിരെ നടന്നുവരുന്ന അക്രമങ്ങളും തമ്മില്‍ ഏകോപിത സ്വഭാവം കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല.

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് കക്ഷിക്കാരെ സ്വാധീനിച്ച് ഇന്ത്യക്കാരുടെ സ്വാധീനവും ആനുകൂല്യവും വര്‍ധിപ്പിക്കാനാണ് മോദിയുടെയും മറ്റും നീക്കം. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുതലേന്ന് മോദിയുടെ സര്‍ക്കാരിലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കോര്‍പറേറ്റ് കുത്തകകളുടെ 14 .50 ലക്ഷം കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചതും അമേരിക്കക്കാരെ സുഖിപ്പിക്കുന്നതിനായാണ്. എന്നാല്‍ ഇതേ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്ന ന്യൂനപക്ഷ അവകാശസംരക്ഷണത്തെക്കുറിച്ച് എന്തുകൊണ്ട് മോദി ഇവിടെ മിണ്ടുന്നില്ല.

ഇന്ത്യയിലേത് ഹിന്ദുക്കളുടെ സംസ്‌കാരമാണെന്നും അവരാണ് ആത്യന്തികമായി ഇവിടുത്ത അവകാശികളെന്നും അവരാണ് ഇവിടെ കാലങ്ങളായി വാസമുറപ്പിച്ചവരെന്നും വാദിക്കുന്നവര്‍ വായിച്ചിരിക്കേണ്ട വസ്തുത കഴിഞ്ഞദിവസം നരവംശശാസ്ത്ര ലോകം പുറത്തുവിടുകയുണ്ടായി. അതില്‍ പറയുന്നത് ഇന്ത്യയുടെ ഇന്നത്തെ ജനത കാലങ്ങളായി ഇവിടെ എത്തിയത് പല വിദേശ നാടുകളില്‍നിന്ന് ഘട്ടംഘട്ടമായി പലായനം ചെയ്തുകൊണ്ടാണെന്നാണ്. അതില്‍നിന്നുള്ള ജനിതക ഘടനയാണ് ഇവിടെയുള്ള മനുഷ്യരിലോരോരുത്തരിലും കാണുന്നതെന്ന് ശാസ്ത്രം ഉച്ചൈസ്തരത്തില്‍ വിളിച്ചുപറയുന്നു.

ബി.സി കാലത്ത് നിലനിന്ന സിന്ധുനദീതട സംസ്‌കാരം പോലും ആര്യ- വിദേശ നാടുകളിലെ ജനതയുടെ സംഭാവനയാണ്. അതിനും മുമ്പേ ഇവിടെ ദ്രാവിഡരായ ജനത ജീവിച്ചിരുന്നുവെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. സിന്ധു നദീതടത്തിലെ കലാരൂപങ്ങള്‍ വയനാട്ടിലെ എടയ്ക്കല്‍ ഗുഹാശിലയില്‍ വരച്ചിട്ടിട്ടുള്ളതായി നേരില്‍ കാണാവുന്നതാണ്. ഇവിടെയാണ് ഏകശിലാ സംസ്‌കാരത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ അമിത്ഷാമാരും മോഹന്‍ഭഗവത്തുമാരും വാചാലരാകുന്നത്. ഹിന്ദി മാത്രമേ രാജ്യത്തെ ഏകോപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയുള്ളൂ എന്നതും ഏകക്ഷി ഭരണ സമ്പ്രദായമാണ് രാജ്യത്തിന് നല്ലതെന്നുള്ള വിതണ്ഡവാദവും ഉയര്‍ത്തുന്നത് മുമ്പ് അധികാരത്തിന്റെ ഏഴയലത്ത് പോലും ജനത അടുപ്പിക്കാതിരുന്നവരാണ് എന്നതാണ് ഏറെ രസകരവും സ്‌തോഭജനകവും. ഹൗഡി മോദി പരിപാടി കഴിയുമ്പോഴോ അതിനുമുമ്പെങ്കിലുമോ മോദി ഭരണകൂടവും അതിന്റെ ആശയവക്താക്കളും തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ഇവയെല്ലാം. ജാതിയും മതവും ഭൂരിപക്ഷവും ന്യൂനപക്ഷവുമല്ല, ആധുനികജനതയുടെ വികാസത്തിന് വേണ്ടതെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയുകയേ വഴിയുള്ളൂ. എന്നാലത് അറിഞ്ഞിട്ടും കുംഭകര്‍ണസേവ നടിക്കുന്നവരെക്കുറിച്ച് പിന്നെന്തുപറയാന്‍ !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Video Stories

“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Published

on

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്‌പോര്‍ട്‌സ് മന്ത്രി വി അബ്ദു റഹ്മാന്‍ സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്‌സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.

Continue Reading

Trending