ചെന്നൈ തരിപ്പണമായി ഡുങ്കലിന് ഹാട്രിക്ക്

Chennaiyin FC celebrate the goal of Jude Nworuh of Chennaiyin FC during match 51 of the Hero Indian Super League between NorthEast United FC and Chennaiyin FC held at the Indira Gandhi Athletic Stadium, Guwahati India on the 19th January 2018 Photo by: Luke Walker / ISL / SPORTZPICS

 

ഗോഹട്ടി: താരമായി സെമിനിയന്‍ ഡുങ്കല്‍…. ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗോളുകള്‍ നേടിയ യുവതാരത്തിന്റെ മികവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ അട്ടിമറി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്‍പതാം സ്ഥാനത്തു നി്ന്നിരുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അട്ടിമറിച്ചു. സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക് ഗോള്‍ വര്‍ഷത്തിലാണ് നോര്‍ത്ത് ഈസ്റ്റുകാരുടെ തകര്‍പ്പന്‍ വിജയം. 42 ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് മുന്‍നിര താരം ഡുങ്കലിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. 46ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. 68ാം മിനിറ്റില്‍ ഡുങ്കല്‍ ഹാട്രിക്ക് തികച്ചു. 80ാം മിനിറ്റില്‍ അനിരുദ്ധ് താപ്പയിലൂടെയാണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍. ഇരുടീമുകളും തമ്മില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി 3-0നു നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു സ്വന്തം ഗ്രൗണ്ടില്‍ അതേ നാണയത്തില്‍ അവര്‍ പകരം വീട്ടി. ഹാട്രിക് ഗോള്‍ ഉടമ ഡുങ്കലാണ് ഹീറോ ഓഫ് ദി മാച്ച്. ഇരുടീമുകളും ഇന്നലെ ഓരോ വീതം മാറ്റം വരുത്തി. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് മീത്തെയ്ക്കു പകരം ഡുങ്കലിനെയും ചെന്നൈയിന്‍ എഫ്.സി ബിക്രം ജിത്തിനു പകരം അനിരുദ്ധ് താപ്പയേയും ഇറക്കി. ഇതില്‍ നോര്‍ത്ത് ഈസറ്റിന്റെ കോച്ച് അവ്‌റാന്‍ ഗ്രാന്റിന്റെ ഡുങ്കലിനെ കൊണ്ടുവന്ന നീക്കം സൂപ്പര്‍ ഹിറ്റായി. നോര്‍ത്ത് ഈസറ്റ് ഡാനിലോ ലോപ്പസിനെ മുന്നില്‍ നിര്‍ത്തി അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ സെമിനിയന്‍ ഡുങ്കല്‍, മാഴ്‌സീഞ്ഞ്യോ, ഹാളിചരണ്‍ എന്നിവരെ അണിനിരത്തിയാണ് ആക്രമണം മെനഞ്ഞത്.മറുവശത്ത് ചെന്നൈയിന്‍ എഫ്.സി ഗ്രിഗറി നെല്‍സണ്‍, റെനെ മിഹെലിച്ച്, തോയ് സിംഗ് എന്നിവരുടെ പിന്തുണയോടെ ജെജെ ലല്‍പെക്യൂലയെ മുന്നില്‍ നിര്‍ത്തി് നീക്കം ശക്തമാക്കി.
ഇരുടീമുകളും ആക്രമണങ്ങളുടെ കൊടുങ്കാറ്റ് പുറത്തെടുത്തുകൊണ്ടു മത്സരം തുടങ്ങി. അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ നെല്‍സണ്‍ ഗ്രിഗറിയുടെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്തുകൂടി തൊടുത്തുവിട്ട ഷോട്ട് കണക്ട് ചെയ്യാന്‍ ആളില്ലാതെ രണ്ടാം പോസ്റ്റിനരികിലൂടെ കടന്നുപോയി.

SHARE