Connect with us

News

രാഹുൽ ഗാന്ധിയുടെ രാജി; കോൺഗ്രസ് പ്രവർത്തകസമിതി വീണ്ടും ചേരുന്നു

Published

on

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെ കോൺഗ്രസ് ഉന്നത നേതൃത്വം വീണ്ടും യോഗം ചേരുന്നു. അവസാന ശ്രമമെന്ന മട്ടിൽ രാഹുലിനെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുക, വിജയം കണ്ടില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളാരംഭിക്കുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതിയിലാണ് താൻ രാജിവെക്കുകയാണെന്ന കാര്യം രാഹുൽ മറ്റുനേതാക്കളെ അറിയിച്ചത്. അമ്മയും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധിയടക്കമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചുതന്നെ നിൽക്കുകയാണെന്നാണ് സൂചന. എന്നാൽ, പുറത്തുവരുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരുമെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവർ അറിയിച്ചിട്ടുണ്ട്.

തന്റെ രാജിക്കു പുറമെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടത് കോൺഗ്രസിൽ അനിശ്ചിതത്വങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. സച്ചിൻ പൈലറ്റ്, ശശി തരൂർ, എ.കെ ആന്റണി എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യനെന്ന നിലയിൽ ശശി തരൂറിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ ആരും പരസ്യമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് നെഹ്‌റു കുടുംബത്തിനു കീഴിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള സീതാറാം കേസരി പ്രസിഡണ്ടായെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ആശാവഹമായിരുന്നു. ഒടുവിൽ സോണിയ ഗാന്ധി അധ്യക്ഷപദവി ഏറ്റതിനു ശേഷമാണ് ഒമ്പത് വർഷങ്ങളുടെ ഇടവേളക്കു ശേഷം കോൺഗ്രസ് നയിക്കുന്ന സർക്കാർ 2004-ൽ നിലവിൽ വന്നത്. 2009-ലും സോണിയ പാർട്ടിയെ വിജയത്തിലേക്കു നയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാദം മൂലം ഫ്‌ളോറിഡയിലെ വീട്ടിലായിരുന്നു അന്ത്യം

Published

on

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാദം മൂലം ഫ്‌ളോറിഡയിലെ വീട്ടിലായിരുന്നു അന്ത്യം. നേരത്തെ താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഹോഗന്റെ ഭാര്യ സ്‌കൈ ഇത് തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്കുശേഷം സുഖംപ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. 1980കളിലും 1990കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹള്‍ക്ക് ഹോഗന്‍ എന്ന ടെറി ബോളിയ. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

Continue Reading

kerala

കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നേരത്തെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

കനത്ത മഴയും തുടരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസര്‍കോഡ്,കണ്ണൂര്‍,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്. കോഴിക്കോട്,വയനാട്,എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

Continue Reading

kerala

കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Published

on

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Continue Reading

Trending