Culture
സി.ഒ.ടി നസീര്‍ വധശ്രമം: ക്വട്ടേഷന്‍ നല്‍കിയത് സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടിയന്‍ സന്തോഷെന്ന് മൊഴി

തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചു. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കി. കുണ്ടേരി സ്വദേശിയായ സന്തോഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറി രാജേഷ് ഒട്ടേറെത്തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.
മേയ് 18ന് രാത്രിയാണ് സംഭവം. തലശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍ എ.എന്‍. നസീറിനു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.
അതിനിടെ, തലശേരിയിലെ സി.ഒ.ടി. നസീറിനെ അക്രമിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ചുകയറ്റുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേരടക്കം അഞ്ചുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.
Film
എ.എം.എം.എ അല്ല, അമ്മ എന്ന് വിളിക്കണം’ ശ്വേത മേനോന്‍
സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

ലൈംഗിക പീഡനാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.
വളരെ ആലോചിച്ചതിനുശേഷമാണ് അമ്മയുടെ പ്രസിഡന്റാവാന്‍ തീരുമാനിച്ചത്. അവസാന നിമിഷത്തിലാണ് ഞാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതുവരെ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ നടന്നു. അത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു. തെരഞ്ഞെടുപ്പ് വഴി പലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ന് അവര്‍ പറഞ്ഞു.
സ്ത്രീയും പുരുഷനും ഒരേ തലത്തിലായിരിക്കണം എന്ന വിശ്വാസമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ലിംഗസമത്വം എന്നത് വെറും സ്ത്രീപുരുഷ താരതമ്യമല്ല, മറിച്ച് പരസ്പരം ബഹുമാനിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നിലപാടാണെന്നും സംഘടനയെ എ.എം.എം.എ എന്നു വിളിക്കാതെ ‘അമ്മ’ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യര്‍ത്ഥിച്ചു.
കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരെയും ശിക്ഷിക്കരുതെന്നും സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊതുജനത്തോട് പറയാനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചുവെന്ന ധാരണ തെറ്റാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്നു മാത്രമാണ് കമ്മിറ്റി പറഞ്ഞത്. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നവെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ വ്യവസ്ഥിതി മാറ്റാന്‍ സാധിക്കുക.
ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്‌നങ്ങളെ മാറ്റരുതെന്നും അവര്‍ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു
Film
ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.
ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം
-
india3 days ago
ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ സിഇസിക്കും ഇസിക്കും കര്‍ശന നടപടിയുണ്ടാകും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
Film2 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്
-
kerala3 days ago
തിരുവന്തപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതി അറസ്റ്റില്‍