ഗോരക്ഷകരുടെ ആക്രമണത്തിനിരയായ ദലിതര്‍ക്കു നേരെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ക്രൂരമര്‍ദ്ദനം

പട്‌ന: ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. സംഭവുമായി ബന്ധപ്പെട്ട കേസില്‍ ജയലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇരകളെ വീണ്ടു ക്രൂരമായി മര്‍ദ്ദിച്ചത്.

കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍സിങ് ബാലുബായിയും സുഹൃത്തും ചേര്‍ന്ന് ഉനയില്‍ നിന്നും സ്വന്തം ഗ്രാമമായ മോട്ട സമാധ്യയിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്ന ഇരകളായ രമേശ് സാവരിയ, അശോക് സാവരിയ എന്നിവരെ ആക്രമിക്കുകയായിരുന്നു. അതേസമയം, ഉനയില്‍ കഴിഞ്ഞദിവസം ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ 450ഓളം ദലിതര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു.