Connect with us

More

പകരക്കാരനില്ലാത്ത പ്രതാപശാലി- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്‌പോര്‍ട്‌സില്‍, വിശിഷ്യാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ ഭാഷയിലും ആവശ്യമാണ് ടെന്നിസ് മൈതാനത്തെ ഈ വിശ്വപ്രതാപിക്ക്. ഇതിഹാസമെന്ന പദത്തിന്റെ നേര്‍ ആംഗലേയം ലെജന്‍ഡ് എന്നാണ്. ചരിത്ര പുസ്തകങ്ങളിലൂൂടെ സഞ്ചരിച്ചാല്‍ ലെജന്‍ഡുകളുടെ വിഹാരവിലാസം കാണാം. ഫ്രഞ്ച് പദമായ ലെജന്‍ഡിനെ സ്പാനിഷുകാര്‍ ലെജന്‍ഡെയായും പോര്‍ച്ചുഗീസുകാരും ബ്രസീലുകാരും ലെന്‍ഡെയായും അറബികള്‍ ഉന്‍വാനു തഫ്‌സീരിയായുമെല്ലാം വായനാലോകത്തിന് സുപരിചിതമാക്കിയത് കായിക താളുകളിലൂടെയാണ്… ഇന്നലെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ സ്വിസ് താരത്തിന്റെ എട്ടാം സുവര്‍ണ നേട്ടം എത്ര രാജകീയമാണെന്ന് നോക്കുക.
കേവലം ഒരു മണിക്കൂര്‍ 41 മിനുട്ടാണ് കലാശപ്പോരാട്ടം ദീര്‍ഘിച്ചത്. 35 കാരനായ ഒരു താരം ആ സമയമത്രയും ഊര്‍ജ്ജത്തെ കവചമാക്കി ഒരു 28 കാരനെ നേരിടുകയായിരുന്നു. ആരോഗ്യശാസ്ത്രം പറയുന്നത് ഒരു പുരുഷന്റെ ഏറ്റവും കരുത്തുറ്റ പ്രായമെന്നത് 25 നും 30 നുമിടയിലാണ്. രക്തം തിളക്കുന്ന ആ പ്രായത്തില്‍ കരുത്തിന്റെ പ്രതാപരൂപമായിരിക്കും താരങ്ങള്‍. ക്രോട്ടുകാരനായ മിലിച്ച് ആ പ്രായത്തില്‍ തളര്‍ന്നവശനായി സെന്റര്‍ കോര്‍ട്ടില്‍ മുഖം പൊത്തുകയും കരയുകയും വേദനയില്‍ പുളയുകയും റാക്കറ്റ് വലിച്ചെറിയുകയും ചെയ്തപ്പോള്‍ നോക്കൂക നിങ്ങള്‍ ആ മുപ്പത്തിയഞ്ചുകാരനെ…… അടുത്ത ഗെയിമിനുള്ള ഊര്‍ജ്ജം സ്വാംശീകരിച്ച്, ടവലെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പി കളഞ്ഞ് അമ്പയറുടെ സര്‍വീസ് കോളും കാത്തിരിക്കുന്നു അദ്ദേഹം.
സെന്റര്‍ കോര്‍ട്ടില്‍ ഇത്തവണ ഒരു പ്രതിയോഗിക്കും ഒരു സെറ്റ് പോലും അദ്ദേഹം നല്‍കിയില്ല. ഈ പ്രായത്തില്‍ ഇതെങ്ങനെ സാധിക്കുന്നു-അത് അദ്ദേഹത്തിന് മാത്രം അറിയുന്ന രഹസ്യം. ആ താരത്തിന് മാത്രം തിലകമാവുന്ന നേട്ടം. 1976 ലാണ് അവസാനമായി ഒരു താരം ഒരു സെറ്റ് പോലും പ്രതിയോഗിക്ക് നല്‍കാതെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ മുത്തമിട്ടത്-സാക്ഷാല്‍ ബ്യോണ്‍ ബോര്‍ഗ്ഗ്. ആ സ്വപ്‌ന സുന്ദര നേട്ടത്തിന് ശേഷം സമകാലിക ടെന്നിസില്‍ എത്രയെത്ര താരങ്ങള്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഈ അമൂല്യ ശക്തിസ്രോതസ് തന്നെ എട്ട് തവണ കിരീടം സ്വന്തമാക്കിയിരിക്കുന്നു. എട്ടാം തവണയാണ് ഒരു സെറ്റ് പോലും ആര്‍ക്കും നല്‍കാതെ അദ്ദേഹം അജ്ജയ്യനായിരിക്കുന്നത്…..
സത്യം, വിശേഷിപ്പിക്കാന്‍ വാക്കുകളില്ല ഈ താരത്തെ. കായിക റിപ്പോര്‍ട്ടിംഗിലെ ഒരു കളിയെഴുത്തുകാരന്റെ സായുജ്യമെന്നത് ഈ പ്രതിഭയെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ നിരവധി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞുവല്ലോ എന്നുള്ളതാണ്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ മഹാനായ താരം കളിച്ചിരുന്നു. മൂന്ന് തവണ ആ കളി കാണാന്‍ മാത്രം വിംബിള്‍ഡണിലെത്തി. പിന്നെ ഫൈനലും. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗി ബ്രിട്ടിഷുകാരനായ ആന്ദ്രെ മുറെയായിരുന്നു. ആ മല്‍സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അതിരാവിലെ വിംബിള്‍ഡണിലെത്തിയിട്ടും മീഡിയ ടിക്കറ്റ് ലഭിക്കാതിരിക്കുകയും അവസാനം ബി.ബി.സി ടെന്നിസ് റിപ്പോര്‍ട്ടര്‍ ജാക് ല്വിന്‍ കിവെയുടെ ഇടപെടലില്‍ വൈകീട്ടോടെ ഒരു ചെയര്‍ തരപ്പെടുകയും ചെയ്ത അനുഭവത്തില്‍ ആ കലാശക്കളി റിപ്പോര്‍ട്ട് ചെയ്ത നിമിഷങ്ങള്‍ മറക്കാനാവില്ല. അന്ന് സ്വന്തം നാട്ടുകാരന് വേണ്ടി ഇംഗ്ലീഷുകാര്‍ ആര്‍ത്തുവിളിച്ചിട്ടും അക്ഷോഭ്യനായിരുന്നു, അചഞ്ചലനായിരുന്നു സ്വിസ് ഇതിഹാസം. തോല്‍വിയിലും അദ്ദേഹം തല ഉയര്‍ത്തി റണ്ണറപ്പായി മടങ്ങി. മടങ്ങുമ്പോള്‍ മുറെക്ക് ഹസ്തദാനം നടത്തി, അമ്പയര്‍ ഉള്‍പ്പെടെ കളി നിയമങ്ങളെ മാനിച്ച് എല്ലാവര്‍ക്കും ഹസ്തദാനം. ഇന്നലെയും നോക്കുക- ചരിത്രം തനിക്ക് വേണ്ടി പ്രകാശ ഗോപുരമായി നിന്ന വേളയിലും അദ്ദേഹം ആഹ്ലാദത്തോടെ തിമിര്‍ത്താടിയില്ല. മാന്യനായി ദൈവത്തെ സ്തുതിച്ചു-കൈകള്‍ വാനിലേക്കുയര്‍ത്തി, എന്നിട്ട് സ്വന്തം ഇരിപ്പിടത്തില്‍ പോയി വിതുമ്പി…… ഈ വലിയ നേട്ടങ്ങള്‍ തനിക്ക് മാത്രമായി സമ്മാനിച്ച് ദൈവത്തിനോട് നന്ദി പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ടവ്വലെടുത്ത് അദ്ദേഹം മുഖം പൊത്തിയിത് പ്രപഞ്ചമെന്ന സത്യത്തെ, മൈതാനമെന്ന യാഥാര്‍ത്ഥ്യത്തെ, കളിയെന്ന തപസ്സിനെ തന്നിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞതിന്റെ സമൂര്‍ത്ത വികാരത്തിലായിരുന്നു….
പ്രിയപ്പെട്ട റോജര്‍ ഫെഡ്‌റര്‍-താങ്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ നമ്രശിരസ്‌ക്കരാവുന്നു… ടെന്നിസിന്റെ സര്‍വസുന്ദര ശക്തിയെ, അതിന്റെ സമ്പൂര്‍ണ്ണ ലാളിത്യത്തോടെ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്, കളിയെ ഒരു പുഷ്പത്തിന്റെ ഇതള്‍ വിരിയും പോലെ സൗഭഗമാക്കിയതിന്, ഇരിപ്പടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കളിയുടെ വ്യാകരണ ശാസ്ത്രത്തെ ആസ്വാദ്യമാക്കി തരുന്നതിന്….. ഒരായിരമല്ല, 125 കോടി ഇന്ത്യന്‍ നന്ദി..!
35 ല്‍ താങ്കള്‍ക്കിത് കഴിയുമ്പോള്‍ ഞങ്ങള്‍ക്കത് പ്രചോദനമാണ്. 37 ല്‍ കഴിഞ്ഞ ദിവസം വീനസ് വില്ല്യംസ് ഇതേ മൈതാനത്ത് പൊരുതീ വീണത് കണ്ടവരാണ് ഞങ്ങള്‍. ആ നിരാശയാണ് താങ്കള്‍ അകറ്റിയിരിക്കുന്നത്.
ഇതിഹാസം എന്ന പദത്തിന്റെ പുതിയ പര്യായം താങ്കളാണ്……

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending