Video Stories
ഗുജറാത്ത് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം; ജിഗ്നേഷ് മേവാനിയെ ജയിലലടച്ചു

അശ്റഫ് തൂണേരി
അഹ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശാല കാമ്പസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) കണ്‍വീനര്‍ ജിഗ്നേഷ് മവാനിയെ അഹ്മദാബാദ് പൊലീസ് ജയിലലടച്ചു. മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്നു, ആളുകള്‍ക്കെതിരെ അപായമുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയുള്‍പ്പെടുന്ന സെക്ഷന്‍ 188 വകുപ്പു ചേര്‍ത്ത് ആറു മാസം വരെ തടവു ലഭിക്കാവുന്ന കേസാണ് ജിഗ്നേഷ് മേവാനിക്കെതിരെ ചാര്‍ജ്ജ് ചെയ്തതെന്ന് കേസില്‍ സഹായിക്കുന്ന സംഷാദ് ഖാന് പതാന്‍ പറഞ്ഞു.
മേവാനിക്കൊപ്പം ഗുജറാത്ത് സര്‍വ്വകലാശാലക്ക് കീഴിലെ നിയമ വകുപ്പ് വിദ്യാര്‍ത്ഥിയും ദളിത് സമരത്തിലെ മുന്‍നിരക്കാരനുമായ സുബോദ് പര്‍മാര്‍, രാഗേഷ് മെഹരിയ്യ, ദീക്ഷിത് പര്‍മാര്‍ എന്നിവരെയും അഹ്മദാബാദ് സെന്‍്ട്രല്‍ ജയിലലടച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍വ്വകലാലയുടെ നിയമ വകുപ്പിന്റെ ബ്ളോക്കിന് ഭരണഘടനാ ശില്‍പ്പിയും നിയമ വിദഗ്ദ്ധനുമായ ഡോ. അംബേദ്കറിന്റെ പേരു നല്‍കുക, ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിന്റെ തിരോധാനം കണ്ടെത്താന്‍ അധികാരികളോട് സമ്മര്‍ദ്ദം ചെലുത്തുക, ദളിതര്‍ക്കെതിരെ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
സര്‍വ്വകലാശാല ടവറിന് മുമ്പില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി നേതാക്കളടങ്ങിയ സമര പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍, രജിസ്റ്റാര്‍ തുടങ്ങിയവരുമായി സംസാരിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. പക്ഷെ ഇത് ഒരു നിലക്കും അനുവദിക്കില്ലെന്ന തരത്തില്‍ നിരസിച്ചതോടെ സമരാംഗങ്ങള്‍ തൊട്ടടുത്ത റോഡിലൂടെ മുദ്രാവാക്യം വിളികളുമായി വിജയ്ചാരസ്ത റൗണ്ടെബോട്ടിലേക്ക് നീങ്ങുകയായിരുന്നു. റോഡില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെ ഗതാഗത തടസ്സം നേരിട്ടു. പൊലീസ് വാഹന വ്യൂഹം വന്ന് സമരാംഗങ്ങളെ വളഞ്ഞ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
തികച്ചും സമാധാനപരമായി നടത്തിയ സമരത്തെ അടിച്ചമര്‍ത്താനും നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനുമാണ് പൊലീസും അധികാരി വര്‍ഗ്ഗവും ശ്രമിക്കുന്നതെന്നും ഇന്ത്യയില്‍ പലേടത്തും പ്രതിഷേധത്തിനെതിരെ ഫാഷിസ്റ്റ് രീതിയാണെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) നേതാവ് പര്വീന് മിശ്ര ‘ചന്ദ്രിക’യോട് പറഞ്ഞു. സമരം സാധാരണ നടക്കാറുള്ളതാണ്. മന്ത്രിമാര്‍ക്കുള്‍പ്പെടെ മണിക്കൂറുകള്‍ പൊതുഗതാഗതം തടസ്സപ്പെടുത്തുന്ന പൊലീസ് തന്നെ ഒരു സമര ഭാഗമായി കുറഞ്ഞ സമയം ഗതാഗതം തടസ്സപ്പെട്ടാല്‍ ചാര്‍ത്തുന്ന വകുപ്പ് ദളിതര്‍ക്കെതിരെയുള്ള മറ്റൊരു അനീതിയാണ്. ദളിത് പ്രക്ഷോഭവും മുന്നേറ്റവും സംഘടിപ്പിക്കുന്നതിന്റെ പക കേസ് ചാര്‍ജ്ജ് ചെയ്ത് തീര്‍ക്കുകയാണെന്നും മിശ്ര ആരോപിച്ചു.
kerala
കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന് ചുമതല ഒഴിയും.
രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന് വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.
ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന് കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.
Video Stories
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പള്ളാത്തുരുത്തി ക്ലബ്ബ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.
ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
Video Stories
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര് മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
india3 days ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്
-
india3 days ago
ന്യൂ നോര്‍മല്‍; ചൈന ഭീഷണിയില്‍ വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ഹിമാചല്‍ പ്രദേശിലെ പ്രളയം; 25 മലയാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്
-
kerala3 days ago
തിരുവനന്തപുരത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ കാണാതായി
-
Cricket2 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി
-
kerala1 day ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍