ചെങ്ങന്നൂരില്‍ കുമ്മനം മത്സരിച്ചേക്കും

 

ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഥാനാര്‍ഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സുചന. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രീധരന്‍ പിള്ളയായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ പേര് പരിഗണിക്കപ്പെട്ടത്.

കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്‍െ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവുംകൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ കുമ്മനത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബി.ജെ.പി യുടെ കണക്കുകൂട്ടല്‍.