മലപ്പുറം: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം ആയുധം താഴെവെക്കാന്‍ തയ്യാറാവണം. അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം അവരുമായി കോണ്‍ഗ്രസ് ചര്‍ച്ചക്ക് തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

ദേശീയ തലത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികളെ പരാജയപ്പെടുത്താന്‍ ഏത് മതനിരപേക്ഷ കക്ഷികളുമായും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ദേശീയ തലത്തില്‍ ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് സി.പി.എമ്മിന് വ്യക്തതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.