kerala

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; കളമശ്ശേരിയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

By webdesk17

August 29, 2025

കൊച്ചി കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍ പട്നായിക്കാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും ലോറിയില്‍ എത്തിച്ച ഗ്ലാസ് ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് ചെരിഞ്ഞതോടെ തൊഴിലാളി ലോറിക്കും ഗ്ലാസിനും ഇടയില്‍പെടുകയായിരുന്നു. പൊലീസ് എത്തി ഗ്ലാസ് മുറിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.