More
പിണറായി സര്‍ക്കാറിന് എല്ലാം തെറ്റുകയാണെന്ന് ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാം തെറ്റുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എം.എം മണിയുടെ വിവാദത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാറിനുണ്ടായിരുക്കുന്നത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി പിണറായി ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പുനര്‍വിചിന്തനം നടത്തണമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെ മന്ത്രിയെന്ന നിലയില്‍ എം.എം.മണി നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല. ഒരു തരത്തിലുള്ള മര്യാദയോ മിതത്വമോ മണി പാലിച്ചിട്ടില്ല. തെറ്റ് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും തുടരുന്ന സര്‍ക്കാര്‍ നിലപാട് അത്ഭുതപ്പെടുത്തുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ടി.പി.സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയേ ശരിയാവൂ. ഡിജിപി ആയുള്ള അദ്ദേഹത്തിന്റെ നിയമനം വൈകിപ്പിക്കാനുള്ള ശ്രമം ശരിയാണോയെന്നു സര്‍ക്കാര്‍ ചിന്തിക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍്ത്തു.
kerala
സഹോദരൻ്റെ അറസ്റ്റ്: ‘പൊലീസ് അന്വേഷണത്തിൽ ഇടപെടില്ല’: പി.കെ ഫിറോസ്

മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ പല കുടുംബങ്ങളിലും അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവാറുണ്ട്. ഈ രീതിയിലുള്ള ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ല.
അതേസമയം, ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സി പി എം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ട് പോയത് സി പി എമ്മി ൻ്റെ ലോക്കൽ കമ്മറ്റി നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.
സഹോദരനെതിരെയുള്ള കേസിൽ ഞാനോ എൻ്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും ഫിറോസ് കൂട്ടി ചേർത്തു. കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം മലയാളിക്ക് ബോധ്യമുള്ളതാണെന്നും അധികാരത്തിൻ്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും തൻ്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.
kerala
വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്. കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ സുരക്ഷ വീഴ്ച വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ജയില്‍ ചാട്ടത്തിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റിയിരുന്നു.
ഇതിന് പുറമെ, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളാണ് അന്ന് കൂടെയുണ്ടായിരുന്നത്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (03/08/2025) വൈകുന്നേരം 05.30 മുതല്‍ നാളെ (04/08/2025) രാത്രി 08.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala2 days ago
നടന് കലാഭവന് നവാസ് അന്തരിച്ചു
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
Health3 days ago
ആരോഗ്യ വകുപ്പിന്റെ വാദങ്ങള് പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്
-
News2 days ago
ഇംഗ്ലണ്ട് 247 റണ്സിന് ഓള്ഔട്ട്; ഇന്ത്യയ്ക്ക് മികച്ച തുടക്കം
-
kerala2 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
india2 days ago
കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്ഐഎ കേടതിയില് നടന്നത്; വി ഡി സതീശന്
-
News3 days ago
കഴിഞ്ഞ രണ്ട് മാസത്തിനകം ഭക്ഷണത്തിന് ക്യൂ നിന്ന 1,373 ഫലസ്തീനികളെ ഇസ്രാഈല് സേന വെടിവെച്ച് കൊന്നു