കൊല്‍ക്കത്ത: ഡല്‍ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

നായകന്‍ ഗംഭീറൂം ഉത്തപ്പയും ചേര്‍ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില് ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം ദുര്‍ബലമായിപ്പോയി. ഫലം, കൊല്‍ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നൈറ്റ് റൈഡേഴ്‌സിന് 7 വിക്കറ്റ് വിജയം.

സഞ്ജു വി സാംസണ്‍ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ 160 റണ്‍സ് നേടിയിരുന്നു. 38 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 60 റണ്‍സ് അടിച്ച സഞ്ജു ഡല്‍ഹിയെ 160ന്റെ പോരാടാനുള്ള സ്‌കോറില്‍ എത്തിച്ചത്.

റെയ്സിങ് പുണെ സൂപ്പര്‍ജയന്റിനെതിരയ സെഞ്ചുറിക്ക് ശേഷം പത്താം സീസണിലെ സഞ്ജുവിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. മത്സരത്തില്‍ 34 പന്തില്‍ 47 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ സഞ്ജുവിന് മികച്ച പിന്തുണയാണ് നല്‍കിയത്.

ടോസ് നേടിയ കൊല്‍ക്കത്തന്‍ നായകന്‍ ഗംഭീര്‍ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.