More
സംവരണം റദ്ദാക്കാന് വീണ്ടും കരുനീക്കി ആര്.എസ്.എസ്

ന്യൂഡല്ഹി: സര്ക്കാര് ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും താഴ്ന്ന ജാതിക്കാര്ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്ക്കും നല്കി വരുന്ന സംവരണം സംബന്ധിച്ച ചര്ച്ചകള്ക്ക് വീണ്ടും കളമൊരുക്കി ആര്.എസ്.എസ് തലവന് മോഹന് ഭഗവത്. സംഘ് പരിവാറിന്റെ സംവരണ വിരുദ്ധ നിലപാടിന് പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആര്.എസ്.എസ് തലവന്റെ നീക്കമെന്നാണ് വിലയിരുത്തല്.
നേരത്തെ ഇതുസംബന്ധിച്ച് മോഹന് ഭഗവത് നടത്തിയ പരാമര്ശം വലിയ വിവാദത്തിന് കളമൊരുക്കിയിരുന്നു. 2015ലെ ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില് ഭഗവതന്റെ പരാമര്ശം ബി.ജെ.പിക്ക് വന് തിരിച്ചടി നല്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംവരണ വിരുദ്ധ നിലപാട് നേരിട്ട് അവതരിപ്പിക്കാതെ വിഷയം ചര്ച്ചയായി ഉയര്ത്തിക്കൊണ്ടു വരാനുള്ള ആര്.എസ്.എസ് തലവന്റെ നീക്കം. സൗഹാര്ദ്ദത്തിന്റെ അന്തരീക്ഷത്തില് സംവരണം സംബന്ധിച്ച് വീണ്ടും ചര്ച്ചകള് ഉയര്ന്നുവരണമെന്നാണ് ആര്.എസ്.എസ് തലവന്റെ പുതിയ വാദം. സംവരണത്തെ അനുകൂലിക്കുന്നവര് അതിനെ എതിര്ക്കുന്നവര്ക്ക് പറയാനുള്ളത് കേള്ക്കാന് തയ്യാറാവണം. സംവരണത്തെ എതിര്ക്കുന്നവര് അതിനെ അനുകൂലിക്കുന്നവര്ക്ക് പറയാനുള്ളതും കേള്ക്കാന് തയ്യാറാവണം. അങ്ങനെ സൗഹാര്ദ്ദത്തിന്റെ അന്തരീക്ഷത്തില് ഈ വിഷയത്തില് വീണ്ടും ചര്ച്ചകള് ഉയര്ന്നുവരട്ടെ – ആര്.എസ്.എസ് തലവന് പറഞ്ഞു.
ദളിത് – പിന്നാക്ക വിഭാഗങ്ങള്ക്ക് ഭരണഘടനാ ദത്തമായി അനുവദിച്ചു നല്കിയിട്ടുള്ള സംവരണാവകാശങ്ങളെ അടച്ചെതിര്ക്കുക എന്ന വരേണ്യവര്ഗ നിലപാടാണ് സംഘ്പരിവാര് സംഘടനകളും ആര്.എസ്.എസും എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ പരസ്യപ്രകടനമായിരുന്നു 2015ലെ മോഹന് ഭഗവതിന്റെ പരാമര്ശം.
രാജ്യത്ത് നിലനില്ക്കുന്ന സംവരണം സംബന്ധിച്ച് പുനഃപരിശോധന വേണമെന്നായിരുന്നു അന്നത്തെ വിവാദ പരാമര്ശം. ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പില് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ അദ്ദേഹം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. സാമൂഹ്യമായ അസമത്വം നിലനില്ക്കുന്നിടത്തോളം കാലം സംവരണം എടുത്തു കളയാനാവില്ലെന്ന് നിലപാട് തിരുത്തുകയായിരുന്നു. എന്നാല് ഒരു ഇടവേളക്കു ശേഷം വിഷയം വീണ്ടും പിന്വാതില് വഴി ഉയര്ത്തിക്കൊണ്ടുവരാനാണ് ആര്.എസ്.എസ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പരാമര്ശം.
പ്രത്യക്ഷത്തില് സംവരണത്തെ എതിര്ക്കുന്നതാണെന്ന് തോന്നില്ലെങ്കിലും ഇത്തരമൊരു വിഷയം ചര്ച്ചയായി ഉയര്ത്തിക്കൊണ്ടുവരിക എന്നതിലൂടെ തന്നെ ആര്.എസ്.എസിന്റെ താല്പര്യം പ്രകടമാണ്. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് സംഘടിപ്പിച്ച വിജ്ഞാന് ഉത്സവ് എന്ന പരിപാടിയില് സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പുതിയ പരാമര്ശം.
കേന്ദ്ര സര്ക്കാറിന്റെ അജണ്ട നിശ്ചയിക്കുന്നത് ആര്.എസ്.എസ് ആണെന്ന വിമര്ശനങ്ങള് ശരിയല്ലെന്ന് മോഹന് ഭഗവത് പ്രസംഗത്തില് പറഞ്ഞു. സംഘ് പരിവാറും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്ക്കാറും രണ്ട് വ്യത്യസ്ത വേദികളാണ്. ഒരു കൂട്ടരുടെ പ്രവര്ത്തനങ്ങള്ക്ക് മറ്റുള്ളവര് പങ്കുകാരോ ഉത്തരവാദികളോ അല്ല. കേന്ദ്ര സര്ക്കാറില് സംഘ്പരിവാര് അണികളുണ്ട്. സംഘ് പരിവാറിന് പറയാനുള്ളത് അവര് കേള്ക്കുന്നുണ്ടാകാം. എന്നാല് അത് അംഗീകരിക്കണമെന്നില്ല. വിയോജിക്കാന് അവര്ക്ക് കഴിയുമെന്നും ഭഗവത് കൂട്ടിച്ചേര്ത്തു.
അതേസമയം സംഘ്പരിവാറിന്റെ ദളിത് വിരുദ്ധ – പിന്നാക്ക വിരുദ്ധ നിലപാടാണ് മോഹന് ഭഗവതിന്റെ വാക്കുകളില് പ്രതിഫലിക്കുന്നതെന്ന് കോണ്ഗ്രസ് വക്താവ് രണ്ദീപ് സുര്ജേവാല പ്രതികരിച്ചു. ദളിത് – പിന്നാക്ക വിഭാഗങ്ങള്ക്ക് നല്കി വരുന്ന സംവരണം അവസാനിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പരാമര്ശമെന്നും സുര്ജേവാല ആരോപിച്ചു.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്കൂര് ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില് മുന് ജീവനക്കാര്ക്ക് ഹൈക്കോടതി മുന്കൂര് ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്കൂര്ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില് നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില് ഇവര് അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകേണ്ടി വരും. അതല്ലെങ്കില് അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില് കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള് കണ്ടെത്താന് ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്ട്ട് നല്കിയതിനെ തുടര്ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര് നല്കിയ തട്ടികൊണ്ട് പോകല് പരാതിയിലാണ് കൃഷ്ണകുമാറിനും മകള്ക്കും കോടതി മുന്കൂര് ജാമ്യം നല്കിയത്. തിരുവനന്തപുരത്ത് അഡീഷണല് സെഷന്സ് കോടതിയാണ് മുന്കൂര് ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്ഡില്; ഇന്ന് കണ്ണൂര് സെന്ട്രല് ജയിലില്
സുരക്ഷാ കാരണങ്ങള് പരിഗണിച്ച് കണ്ണൂര് സെന്ട്രല് ജയിലില് നിന്നും വിയ്യൂരിലേക്ക് മാറ്റാന് ധാരണയായിട്ടുണ്ട്

കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയില് ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര് പള്ളിക്കുന്നിലെ സെന്ട്രല് ജയിലില് തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള് പരിഗണിച്ച് കണ്ണൂര് സെന്ട്രല് ജയിലില് നിന്നും വിയ്യൂരിലേക്ക് മാറ്റാന് ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില് ഹാജരാക്കുന്നതിന് മുന്പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര് സെന്ട്രല് ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില് എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില് നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര് ടൗണ് പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില് ചാടിയത്. മാസങ്ങള് നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില് ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില് വര്ക്ക്ഷോപ്പില് നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള് തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന് പാല്പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില് നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര് ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന് കൊലയാളി രക്ഷപെട്ടിട്ടും അധികൃതര് അറിഞ്ഞത് മണിക്കൂറുകള് വൈകിയാണ്. രാവിലത്തെ പരിശോധനയില് തടവുകാരെല്ലാം അഴിക്കുള്ളില് ഉണ്ടെന്ന് ഗാര്ഡ് ഓഫീസര്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില് ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
പ്രൊഫഷണല് കോളജുകള് ഉള്പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളജുകള് ഉള്പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. മുന് നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര് അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില് നിന്ന് ദോഹയിലേക്ക് പറന്നുയര്ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്ക്കാര്
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്
-
Film2 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india1 day ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
kerala3 days ago
ആലപ്പുഴ ജില്ലയില് ഇന്ന് പൊതുഅവധി
-
kerala3 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്ക്ക് പരിക്ക്