Culture
അമേഠിയില് സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന് വെടിയേറ്റു മരിച്ചു

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന് പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന് തലവന് കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.30ഓടെ ബൈക്കിലെത്തിയ സംഘം സുരേന്ദ്ര സിങ്ങിന്റെ വീടിനു മുന്നിലെത്തി അദ്ദേഹത്തിനു നേരെ വെടിവക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എ.എസ്.പി ദയാറാം അറിയിച്ചു.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്ട്ടിഫിക്കറ്റ്’ പിന്വലിക്കണമെന്ന ഹര്ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്മാതാക്കളുടെ പരാതിയില് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്ട്ടിഫിക്കറ്റ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്ത്തകര് നല്കിയ ഹര്ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്മാതാക്കളുടെ പരാതിയില് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.
നേരത്തെ സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സെര്ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്ട്ടിഫിക്കറ്റാണ് നല്കിയിരുന്നത്. ചിത്രത്തിലെ വയലന്സ് ചൂണ്ടിക്കാട്ടിയാണ് എ സര്ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ് പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്സ് കൂലിയിലില്ലെന്നും എ സര്ട്ടിഫിക്കറ്റ് നല്കിയത് ശരിയല്ലെന്നും നിര്മാതാക്കള് അവകാശപ്പെട്ടു. എ സര്ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്മാതാക്കള് പരാതിയില് ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്കിയ എ സര്ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്ഡിന്റെ വാദം. കൂലിയ്ക്ക് എ സര്ട്ടിഫിക്കറ്റ് നല്കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്സര് ബോര്ഡ് മറുപടി നല്കി.
സിനിമയിലെ വയലന്സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്സര് ബോര്ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര് പറയുന്നത്. കുഴഞ്ഞുവീണയുടന് ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് നടന്ന സിനിമ പ്രമോഷന് ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്ന്ന വീണ രാജേഷിനെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കാര്ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്ന്ന് ആന്ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില് പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്ട്ട്. താരങ്ങളും സഹപ്രവര്ത്തകരും ഉള്പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്ഥനകള് പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില് കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില് തുടരുന്നു; രണ്ട് കഡാവര് നായകളെ എത്തിച്ചു
-
kerala3 days ago
ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയില്
-
kerala3 days ago
താമരശ്ശേരി ചുരത്തില് മണ്ണിടിച്ചില്; കാല്നടയാത്രക്കാര്ക്കടക്കം യാത്ര വിലക്ക്
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
india3 days ago
ജമ്മു കശ്മീരില് വീണ്ടും മേഘവിസ്ഫോടനം ; മിന്നല് പ്രളയത്തില് നാല് മരണം
-
india3 days ago
കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയന് സംഘം ഇന്ത്യയിലെത്തിയത് വിസ ഇല്ലാതെയെന്ന് കണ്ടെത്തല്
-
Film3 days ago
പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ