ഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ റോഡില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാരണാസിയിലായിരുന്നു മന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

 

അതേസമയം, കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രരസിലേക്ക് പുറപ്പെട്ടു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക െ്രെഡവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.