Connect with us

Culture

ദുരിതം പെയ്തിടത്ത് സ്‌നേഹാലിംഗനവുമായി ഹൈദരലി തങ്ങള്‍

Published

on

കെ.എസ്. മുസ്തഫ

മേപ്പാടി: ഉരുള്‍പൊട്ടിയൊലിച്ച ദുരിതത്തില്‍ ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്‌ളേഷവുമായി മുസ്്‌ലിം ലീഗ് നേതാക്കളെത്തി. നഷ്ടപ്പെട്ട ഒരായുസ്സിന്റെ സമ്പാദ്യവും കൂടെക്കൂടിയ തീരാനോവുകളും പേറി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കളുടെ സന്ദര്‍ശനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിനീരാവുകയായിരുന്നു. മൂന്ന് മിനിറ്റിനിടെ ജീവിതം രണ്ടായി മുറിഞ്ഞ്‌പോയവരുടെ വേദനകളിലേക്ക് ഇന്നലെ രാവിലെയാണ് നേതാക്കളെത്തിയത്. രാവിലെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വയനാട് ജില്ലയിലെത്തിയ ഹൈദരലി തങ്ങള്‍ പുത്തമുലയില്‍ നിന്ന് ജീവന്‍ മാത്രം തിരിച്ചുകിട്ടിയ പുത്തുമലക്കാര്‍ താമസിക്കുന്ന മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്.

നിരത്തിയിട്ട മരബെഞ്ചുകളില്‍ കാത്തിരിക്കുന്ന വേദനകള്‍ക്ക് മുന്നില്‍ തങ്ങള്‍ നിന്നു. കണ്ണീരും കിനാവും നിറഞ്ഞ ശബ്ദത്തില്‍ അവര്‍ നേതാക്കളോട് വേദനകള്‍ കൈമാറി. പുത്തമുല പച്ചക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ഒരിക്കലും തീരാത്ത നോവുകള്‍ ഹൃദയത്തിലേറ്റിയ ഹൈദരലി തങ്ങള്‍ അവര്‍ക്കായും മുഴുവന്‍ ദുരിബാധിതര്‍ക്കായും പ്രാര്‍ത്ഥിച്ചു. വലിയ ദു:ഖത്തിലാണ് ദുരിതബാധിതരെന്നും കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കൊപ്പം എന്നും മുസ്്ലിം ലീഗുണ്ടെന്നും തങ്ങള്‍ ക്യാമ്പംഗങ്ങളോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കണം. ദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്ന സേവനങ്ങപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ക്യാമ്പംഗങ്ങളോട് സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രദേശത്ത് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചുവരുന്നതായും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങളില്‍ മുസ്്‌ലിം ലീഗിന്റെയും മറ്റ് സ്വയംസന്നദ്ധപ്രവര്‍ത്തകരുടെയും സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് തുടര്‍ന്ന് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നത് പുണ്യമാണെന്ന് തിരിച്ചറിഞ്ഞവരുള്ള നാട്ടില്‍ ഏത് ദുരന്തങ്ങളെയും അതിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം കയറി വിവാഹവസ്ത്രങ്ങളടക്കം ഒലിച്ചുപോയി മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന ചൂരല്‍മലയിലെ പ്രതിശ്രുത വധു റാബിയക്ക് ദുബൈ കെ.എം.സി.സിയുടെ അഞ്ചുപവന്‍ സ്വര്‍ണ്ണസമ്മാനവും വിവാഹവസ്ത്രങ്ങളും ആയിരം പേര്‍ക്ക് ഭക്ഷണകിറ്റുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചാണ് ലീഗ് നേതാക്കള്‍ മടങ്ങിയത്.

മുസ്്‌ലിം ലീഗ് നേതാക്കള്‍ മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ക്യാമ്പില്‍ ദുരിതാബാധിതര്‍ക്കൊപ്പം

സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, സെക്രട്ടറി കെ.എസ് ഹംസ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മുസ്്‌ലിം ലീഗ് ജില്ലാ നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, എം.മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സലിം മേമന തുടങ്ങിയവര്‍ നേതാക്കളെ അനുഗമിച്ചു. നേരത്തേ മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് സ്‌കൂളിലെ ക്യാമ്പിലെത്തിയ നേതാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരോട് വിവരങ്ങള്‍ ആരാഞ്ഞു. ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ അറുപത്കാരി പൂത്ത ഹൈദരലി തങ്ങള്‍ വന്നെന്നറിഞ്ഞതോടെ കാണണമെന്ന വാശിയിലായിരുന്നു.

ഇവര്‍ക്കരികിലേക്കെത്തിയ നേതാക്കള്‍ക്ക് മുന്നില്‍ മകന്റെ കൈപിടിച്ച് പൂത്ത നിന്നു. ക്യാമ്പിലെ വിവരങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. നിര്‍മ്മലയില്‍ നിന്നും ചോദിച്ചറിഞ്ഞ നേതാക്കള്‍ മുഴുവന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തു. നേതാക്കള്‍ മടങ്ങുന്നേരം ആവശ്യങ്ങള്‍ പറായിതുരുന്നതെന്തെന്ന് ചോദിച്ച ബന്ധുക്കളോട് പൂത്ത പറഞ്ഞു. ‘തങ്ങളെ കണ്ടില്ലേ, അത് മതി. എനിക്ക് സന്തോഷായി.’

മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുസ്്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍, ക്യാമ്പിലെ മുതിര്‍ന്ന അംഗം ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ പൂത്തയോടും സ്‌കൂളിലെ അധ്യാപകരോടും വിവരങ്ങള്‍ ആരായുന്നു

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending