More
താന്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലെന്ന് യൂസുഫ് പത്താന്‍

കൊല്‍ക്കത്ത: തന്റെ കരുത്തില്‍ പൂര്‍ണ സംതൃപ്തനാണിപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യൂസുഫ് പഠാന്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫോമിലെത്തിലെത്തിയ പത്താന്‍ മാധ്യമങ്ങളോടാണ് തന്റെ ആത്മവിശ്വാസം പങ്കിട്ടത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ പത്താന്‍ 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയിരുന്നു.
പ്രത്യേക കഴിവുകളുള്ള ആളുകളാണ് എല്ലാവരും. അതുപോലെതന്നെ ഞാനും എന്നെ പ്രത്യേക കഴിവുള്ള ആളായാണ് കാണുന്നത്. എന്നോട് മത്സരിക്കാന്‍ ആര്‍ക്കുമാകില്ല. താരതമ്യത്തിന് അതീതനായ ആളായാണ് തന്നെ സ്വയം കാണുന്നത്. എന്നാല്‍ എന്നേക്കാള്‍ മുന്നിലുള്ളത് ആരാണെന്നത് എന്നെ ബാധിക്കുന്നൊരു പ്രശ്‌നമല്ലെന്നും യൂസുഫ് പത്താന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പത്താന്‍.
പല കളികളിലും അനാവശ്യമായ ഷോട്ടുകളില്‍ പുറത്താവുമ്പോള്‍ ടീം തോല്‍ക്കുന്നതാണ് കണ്ടെത്. എന്നാല്‍ താന്‍ ക്രീസില്‍ നില്‍ക്കുന്ന സമയത്തെല്ലാം ടീം ജയിക്കുന്നതാണ് കാണുന്നതെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയങ്ങളെ മുന്‍നിര്‍ത്തി പത്താന്‍ പറഞ്ഞു. രണ്ടാമത്തെ ബോളില്‍ തന്നെ അടിച്ചു തുടങ്ങുന്നതാണ് രീതി. എന്നാല്‍ തന്റെ രീതിയില്‍ തന്നെ കളി തുടരാനാണ് ഷാരൂഖ് ഖാന്റെ നിര്‍ദ്ദേശമെന്നും പത്താന്‍ അറിയിച്ചു.
ഫോമിലേക്ക് തിരിച്ചെത്തിയതായും എന്നാല്‍ നല്ല മാറ്റം വരാന്‍ സമയമെടുക്കുമെന്നും പഠാന്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ തനിക്ക് മികച്ച അവസരം ലഭിക്കുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരവിനെ സംബന്ധിച്ച് പഠാന്‍ കൂട്ടിച്ചേര്‍ത്തു.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
‘സംസാരത്തില്‍ അധിക്ഷേപം ഇല്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
-
Film3 days ago
‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി