Video Stories
ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം
ബ്രാഹ്മാണാധിപത്യത്തിനെതിരെ പിന്നാക്കക്കാരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കേരളത്തിന്റെ നവോത്ഥാന നായകന്റെ പിന്മുറക്കാരില് ഒരുവിഭാഗത്തിനെതിരെ ആരാധന സ്വാതന്ത്ര്യത്തിനായി മറ്റൊരു ജനവിഭാഗത്തിന് പ്രക്ഷോഭം നടത്തേണ്ടി വന്നതിന് മതേതര കേരളം സാക്ഷിയായി.
അവര്‍ണനെന്നതിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട സമുദായത്തിനായി സ്വന്തം നിലയില്‍ ക്ഷേത്രം പണിത ശ്രീനാരായണ ഗുരുവിന്റെ ആശയ പ്രചാരകരെന്ന് സ്വയം ഭാവിക്കുന്ന ചിലരാണ് മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ കാവല്‍ക്കാരനെവച്ച് തടഞ്ഞത്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങളെ കാവിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയാവുകയാണ് ഇത്തരം നീക്കങ്ങള്‍. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വാങ്ങിയെടുക്കുന്ന കോളജിലാണ് ഇത്തരം ഹീനമായ പ്രവൃത്തികള്‍ അരങ്ങേറിയത് എന്നതാണ് ഏറ്റവും ലജ്ജാകരം. ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവ സൗഹാര്‍ദ്ദ നിലനില്‍പ്പിനായി മുസ്ലിം സ്റ്റുഡന്‍സ് ഫെഡറേഷന് നടത്തിയ പോരാട്ടങ്ങള്‍ ഒടുവില്‍ കഴിഞ്ഞ ദിവസം വിജയതീരം അണയുകയായിരുന്നു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരില്‍ കായംകുളം കട്ടച്ചറിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന് കോളജ് ഓഫ് എഞ്ചിനിയറിങിലാണ് മതേതര കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവങ്ങള്‍ അരങ്ങേറിയത്. എട്ട് വര്‍ഷത്തോളമായി മാനേജ്മെന്റ് ഇവിടെത്തെ കുട്ടികളെ ജുമുഅ നമസ്കാരം നിര്‍വഹിക്കാനായി വെള്ളിയാഴ്ചകളില്‍ കോളജിന് പുറത്തേക്ക് അയച്ചിട്ട്. പ്രതിഷേധിക്കുന്നവരെ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വരാനും തയ്യാറാകുന്നില്ല.
ഏകദേശം ഒരു മാസം മുമ്പാണ് കട്ടച്ചിറ കോളജ് വീണ്ടും ചര്‍ച്ചയില്‍ വന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികളെ മാനേജ്മെന്റിന്റെ ഒത്താശയോടെ ഇരുട്ട് മുറിയിലിട്ട് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കോളജില്‍ സമരം ആരംഭിക്കുകയായിരുന്നു. ഈ സമരം ശക്തമായ ഘട്ടത്തിലാണ് ജുമുഅ നമസ്കാര വിവാദം ഉയര്‍ന്നുവന്നത്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നില്‍ എത്തിയ എസ്.എഫ്.ഐ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്താജെറോം കോളജില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍ ഉന്നത സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എസ്.എഫ്.ഐക്കാര്‍ മുന്നറിയിപ്പില്ലാതെ സമര മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഇതിന് കാരണമായി സാമ്പത്തിക, ജോലി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവരികയും ചെയ്തു. മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ഹനിക്കില്ലെന്ന് ഉറപ്പ് നല്‍കിയെന്ന് കാട്ടി പ്രസ്താവന നടത്തിയ എസ്.എഫ്.ഐക്കാര്‍ സമരം അവസാനിപ്പിച്ചെങ്കിലും നിലപാടില്‍ മാറ്റം വരുത്താതെ മാനേജ്മെന്റ് മുന്നോട്ട് പോയി.
സവര്‍ണ ബാധയേറ്റ കോളജ് മാനേജ്മെന്റ് അധികൃതരുടെ മനസ്സ് ഇളക്കാന്‍ കോളജ് കവാടത്തില്‍ ജുമുഅ നമസ്കാരം നടത്തേണ്ട അവസ്ഥയിലെത്തി പിന്നിട് വിദ്യാര്‍ത്ഥികള്‍. സാംസ്കാരികവും വിശ്വാസപരവുമായി ഉന്നതിയില്‍ നില്ക്കുന്ന കേരളത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനായി പ്രാര്‍ത്ഥന നടത്തി പ്രതിഷേധിക്കേണ്ടിവന്നത് സാക്ഷര കേരളത്തില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമായിരുന്നു. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ നമസ്കാരത്തില്‍ കോളജില്‍ നിന്നുള്ള മുഴുവന്‍ മുസ്ലിം കുട്ടികളും പങ്കെടുത്തു. എന്നിട്ടും കോളജ് മാനേജ്മെന്റ് കണ്ണ് തുറക്കാന്‍ തയ്യാറായില്ല.
മാനേജ്മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് എം.എസ്.എഫ് സമരവുമായി രംഗത്ത് എത്തിയത്. എം.എസ്.എഫ് ജില്ലാ കമ്മിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയില്‍ നമസ്കാരത്തിന് ഉപാധികളില്ലാതെ വിടാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഇത് അന്വേഷിക്കാന്‍ തൊട്ടടുത്ത വെള്ളിയാഴ്ച കോളജ് കവാടത്തില്‍ എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചാണ് കോളജ് അധികൃതര്‍ ‘വാക്ക് പാലിച്ചത്’. വിദ്യാര്‍ത്ഥികള്‍ കോളജില്‍ നിന്നും പുറത്തേക്ക് വരുന്നതും കാത്ത് 11.30 മുതല്‍ കോളജ് കവാടത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 1.30 ആയപ്പോള്‍ കുറച്ച് കുട്ടികള്‍ കാവല്ക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് വരികയും മാനേജ്മെന്റ് നല്കിയ വാക്കുകള്‍ ലംഘിച്ചിരിക്കുന്നുവെന്നും ആരേയും ജുമുഅക്ക് വിടില്ലെന്നും അറിയിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ജുമുഅക്ക് ശേഷം മടങ്ങിയെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് യാതൊരു പ്രകോപനവും കൂടാതെ വള്ളികുന്നം എ.എസ്.ഐയും സംഘവും കോളജ് കവാടത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും ചികിത്സയിലാണ്. സമര രംഗത്ത് നിന്നും പിന്മാറാതെ എം.എസ്.എഫ് പ്രതിഷേധങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് നിലാപാട് മയപ്പെടുത്താനും വിദ്യാര്‍ത്ഥികളെ നമസ്കാരത്തിന് അയക്കാനും മാനേജ്മെന്റ് തയാറായത്.
പലപ്പോഴും ജുമുഅക്ക് വിടാന്‍ തടസ്സമില്ലെന്ന് പ്രസ്താവനയിറക്കുകയും എന്നാല്‍ അതിന് വിരുദ്ധമായി നടപടി സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതായാണ് കോളജ് അധികൃതര്‍ സ്വീകരിച്ച് പോന്നിരുന്നത്. ഓരോ തവണയും ഓരോ ഉപാധികളാണ് ഇതിനായി മുന്നോട്ട് വെക്കുന്നത്. എട്ട് വര്‍ഷമായി അനുവദിക്കാത്ത കാര്യം ഇനി എന്തിന് അനുവദിക്കണമെന്ന നിലപാട് മാനേജിമെന്റിലെ ചില കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യരക്ഷാധികാരിയായ കോളജില്‍, മകനും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ചെയര്മാന്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവാണ് കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇക്കാരണത്താല്‍ സര്‍ക്കാരോ, ഉന്നത അധികൃതരോ വിഷയത്തില്‍ ഇടപെടാതെ ഒളിച്ചുകളിക്കുകയായിരുന്നു.
1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്താന്‍ കാരണമായ സാഹചര്യം 2016ലും നിലനില്‍ക്കുകയാണ്. ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ പിന്മുറക്കാരെന്ന് അഭിമാനിക്കുന്ന സംഘടനയുടെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് ഈ അവകാശ നിഷേധത്തിന് കൂട്ടുനിന്നത്. ഇവരെ തിരുത്തി ശ്രീനാരായണ ഗുരു പകര്‍ന്ന് നല്കിയ ആരാധന അവകാശം സ്ഥാപിച്ചെടുക്കാനായി എന്നതാണ് കട്ടച്ചറിയിലെ അവകാശസമര പോരാട്ടത്തിന്റെ വിജയം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india4 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

