കണ്ണൂര്‍: മതിയായ മുന്നൊരുക്കങ്ങള്‍ കൂടാതെ 1000, 500 നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കയാണ്. രാപകല്‍ കാത്തിരിന്നിട്ടും ബാങ്കുകളില്‍ നിന്ന് പണം ലഭിക്കാതെ രാജ്യമൊന്നടങ്കം പ്രയാസപ്പെടുന്നു.

എടിഎമ്മുകളില്‍ നിറക്കുന്ന പണമാവട്ടെ, നിമിഷങ്ങള്‍ക്കകം തീര്‍ന്നുപോകുന്നു. ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ തകര്‍ത്താണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. ഇപ്പോഴിതാ കണ്ണൂരില്‍ നിന്നും വേറിട്ടൊരു പ്രതിഷേധം. പ്രവര്‍ത്തനം നിലച്ച എടിഎമ്മിന് ആദരാഞ്ജലികളര്‍പ്പിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കണ്ണൂര്‍ ഉരുവച്ചാലിലാണ് സംഭവം. ശവസംസ്‌കാരം മോദി ജപ്പാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്നും റീത്തിലുണ്ട്.