ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ കളിയാക്കി ബിജെപി എംപി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരിയാണ് വരി നിന്നവരെ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ബിഎസ്പി പുറത്തുവിട്ടു. എടിഎമ്മില്‍ ക്യൂ നില്‍ക്കുന്നവരുടെ അടുത്തേക്ക് പോയപ്പോള്‍ ഞങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാനവര്‍ക്ക് ഒരു ദേശസ്നേഹ ഗാനം ചൊല്ലിക്കൊടുത്തു. നിങ്ങള്‍ ദേശസ്നേഹികളാണെന്നും നിങ്ങളുടെ സഹനം രാജ്യത്തിനു വേണ്ടിയാണെന്നും ഞാന്‍ പറഞ്ഞു. അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ ക്യൂവില്‍ തുടരാം എന്നവര്‍ പറയുകയും ദേശസ്നേഹ ഗാനം ആലപിക്കുകയും ചെയ്‌തെന്നാണ് എം.പി പറഞ്ഞത്. ഇതോടെ മറ്റ് ബിജെപി നേതാക്കള്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.