ന്യൂഡല്‍ഹി: ചില്ലറ കിട്ടാനായി രാജ്യത്തെ ജനം മുഴുവന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുകയാണിപ്പോള്‍. കൈലിയിരിക്കുന്ന പഴയ അഞ്ഞൂറും ആയിരവും മാറ്റി ചില്ലറ വാങ്ങാനാണ് ജനത്തിന്റെ നെട്ടോട്ടം.

പഴയ പണം അസാധുവാകുന്നതോടെ, പണം നഷ്ടപ്പെടുമോ എന്ന ഭയമാണ് സാധാരണക്കാരനെ ബാങ്കിനു മുമ്പില്‍ ക്യൂ നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത്. ഇതേ ഭയം രാജ്യത്തെ കേന്ദ്രമന്ത്രിമാര്‍ക്ക് കൂടി ഉണ്ടെങ്കില്‍ ബാങ്കിലെ ക്യൂവില്‍ ആദ്യം നില്‍ക്കേണ്ടത് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് എന്നാണ് വിമര്‍ശകരുടെ അടക്കം പറച്ചില്‍. കാരണം, ജെയ്റ്റ്‌ലിയുടെ പക്കല്‍ പണമായി കൈയിലുള്ളത് മാത്രം 72 ലക്ഷം രൂപ വരും. ഇതില്‍ മിക്കതും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളും. ഈ സാഹചര്യത്തില്‍ മന്ത്രിമാരുടെ കൈവശമിരിക്കുന്ന ആസ്തികളിലേക്ക് ഒരെത്തിനോട്ടം. (കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തിലുള്ള കണക്കുകള്‍)sa