ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ട്വന്റി ക്രിക്കറ്റില്‍ ടൈറ്റന്‍സും നൈറ്റ്‌സും തമ്മില്‍ നടന്ന മത്സരം വാര്‍ത്തകളിലിടം നേടിയത് ടെക്‌നിക്കല്‍ അബദ്ധത്തിന്റെ പേരില്‍. ആദ്യ രണ്ട് വിക്കറ്റുകള്‍ 10 റണ്‍സിനിടെ നഷ്ടമായ നൈറ്റ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(120) 185/6 എന്ന മികച്ച സ്‌കോറാണ് നേടിയത്.

മില്ലറുടെ സെഞ്ചുറിയിലുപരി ദേശീയ ടീമിലെ സഹതാരം ഡേവിഡ് വൈസാണ് ടെക്‌നിക്കല്‍ അബദ്ധത്തില്‍ വാര്‍ത്തകളിലിടം നേടിയത്. പൊതുവെ 130 കി.മി വേഗതയില്‍ പന്തെറിയുന്ന താരം പക്ഷെ മൂന്നാമത്തെ ഓവറിലെ അവസാന പന്തെറിഞ്ഞത് 173.8 കി.മി വേഗതയില്‍!!. അതിവേഗ ബൗളര്‍ ഷോയബ് അക്തര്‍ പോലുമെറിഞ്ഞത് 161.3 കിലോമീറ്റര്‍ സ്പീഡില്‍ മാത്രം.

aa

എന്നാല്‍ ട്വിറ്ററില്‍ അതിലും വേഗതയിലായിരുന്നു താരത്തിന്റെ പേസ്. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള തന്റെ കഠിന ശ്രമമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

നേരത്തെ മോണിമോര്‍ക്കലും ഇത്തരത്തില്‍ ടെക്‌നിക്കല്‍ അബദ്ധത്തില്‍ മാരക പന്തെറിഞ്ഞിരുന്നു. മോര്‍ക്കലിന്റെത് 179.9 കിമി വേഗതയായിരുന്നു. ഏതായാലും മത്സരത്തില്‍ ടൈറ്റന്‍സ് ഹെന്‍ട്രിക് ക്ലാസന്റെ 30 പന്തില്‍ 52 റണ്‍സ് മികവില്‍ മത്സരം സ്വന്തമാക്കി.