Video Stories
തലകുനിക്കുക, സാംസ്കാരിക കേരളമേ
സാംസ്്കാരിക കേരളം നാണിച്ച് തലതാഴ്ത്തേണ്ട സംഭവപരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ച കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് ദൃശ്യങ്ങളടക്കം പുറത്തുവന്നിരിക്കുന്നത്. എഴുപത്തഞ്ചുവയസ്സുള്ള മാതാവിനെ മകള്‍ കൈകൊണ്ടും ചൂലുകൊണ്ടും മര്‍ദിക്കുന്ന കാഴ്ച. മകള്‍ തനിക്കുനേരെ ചൂലെടുത്തടിക്കുന്നത് ഏതൊരമ്മക്കും സഹിക്കാവുന്നതിലപ്പുറമായിരിക്കും. അതിലുമെത്രയോ വേദനയാണ് അതുകാണുന്ന സാമാന്യബോധമുള്ള മനുഷ്യര്‍ക്കെല്ലാം. ശാരീരികാവശതകള്‍ കാരണം വൃദ്ധമാതാവ് അരുതാത്തിടത്ത് മൂത്രമൊഴിച്ചെന്നതാണ് മകളുടെ ക്രൂരമര്‍ദനത്തിന് കാരണമത്രെ. സംഭവത്തില്‍ പ്രതിയായ ചന്ദ്രമതിയെയും ഭര്‍ത്താവ് രവിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരം ജാമ്യമില്ലാവകുപ്പാണ് ചാര്‍ത്തി കേസെടുത്തിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെയാവണം ഇവര്‍ക്ക് ലഭിക്കേണ്ടതെന്നതില്‍ രണ്ടുപക്ഷമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ശക്തമായ ദൃശ്യതെളുവുകള്‍ ലഭിച്ചനിലക്ക്.
അമ്മ കാര്‍ത്യായനിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മകന് വേണുഗോപാലാണ് പൊലീസിന് പരാതി നല്‍കിയത്. ഇത്രയൊക്കെ മര്‍ദനമേറ്റിട്ടും ആ മാതാവ് പൊലീസില്‍ മകള്‍ക്കെതിരെ പരാതി നല്കാന് തയ്യാറായില്ല എന്നതും ഏറെ ചിന്തനീയം. അമ്മയെ സഹോദരി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നാണ് വേണുഗോപാലിന്റെ മൊഴി. പലതവണ തടയാന്‍ ശ്രമിച്ചിട്ടും ചെവിക്കൊള്ളാത്തതിനാല്‍ കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നുവത്രെ. മര്‍ദനത്തിനിടെ മൂത്രമൊഴിക്കുമോടീ എന്നും മറ്റും മകള്‍ അസഭ്യം പറഞ്ഞ് ആക്രോശിക്കുന്നതും വേദനകാണ്ട് അമ്മ വലിയവായില്‍ കരയുന്നതും കേള്‍ക്കാം. അമ്മയുടെ സ്വത്തുകൈക്കലാക്കിയശേഷമാണ് ചന്ദ്രമതി ക്രൂരമര്‍ദനം നടത്തിവന്നിരുന്നതെന്നതും ഞെട്ടിപ്പിക്കുന്നു. കൊല്ലത്ത് രണ്ടുമാസം മുമ്പ് തൊണ്ണൂറുകാരിയായ അര്‍ബുദരോഗിയെ ബലാല്‍സംഗം ചെയ്തെന്ന വാര്‍ത്തക്കുപിറകെയാണീ സംഭവം. സാംസ്കാരിക കേരളം പല കാര്യങ്ങളിലും മേന്മ നടിക്കുമ്പോഴാണ് മനുഷ്യത്വം മരവിക്കുന്ന, മാനുഷികമര്യാദപോലുമില്ലാത്ത ഈ കാഴ്ച .പ്രായമായവര്‍ വീട്ടകങ്ങളില്‍ അനുഭവിക്കുന്ന പരാധീനതകളുടെയും പീഡനങ്ങളുടെയും നേര്‍ക്കാഴ്ചയാണ് പയ്യന്നൂര്‍ സംഭവത്തിലൂടെ നമ്മുടെ മനസ്സാക്ഷിക്കുമുന്നിലെത്തിയിരിക്കുന്നത്. സമാന സംഭവങ്ങള്‍ ഇതിലുമെത്രയോ നാട്ടിലുടനീളം നടക്കുന്നുണ്ടാവുമെന്നുതന്നെ ഇതിലൂടെ വായിച്ചെടുക്കാനാവും.
ഭൂമിയിലെ മഹത്തായ കൃത്യമാണ് മാതൃത്വം. മാതാവിനെ ദൈവതുല്യം കാണുന്ന പാരമ്പര്യത്തിന്റെ നാടാണ് നമ്മുടേത്. മാതാ, പിതാ, ഗുരു, ദൈവം എന്നാണ് പറയാറ്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് ഇസ്്ലാം പഠിപ്പിക്കുമ്പോള്‍ പ്രായമായ മാതാവിനെ ഒരിക്കലും അപഹസിക്കരുതെന്ന് ബൈബിള്‍ ഉപദേശിക്കുന്നു. വിക്ടര്‍ യൂഗോവിന്റെ ‘പാവങ്ങളി’ല്‍ ഫന്‍ദീന്‍ എന്ന മാതാവ് തന്റെ മകള്‍ കൊസത്തിനായി തലമുടിയും പല്ലും പറിച്ചുകൊടുക്കുന്നത് പലരും വായിച്ചുകരഞ്ഞിട്ടുണ്ടാകും. പ്രാണവേദനയോടെപ്രസവിച്ച് മലവുംമൂത്രവും എച്ചിലും കോരി, കാലുറക്കുന്നതും മരിക്കുന്നതുവരെ മക്കള്‍ നല്ലനിലയില്‍ ജീവിച്ചുകാണാനുമാണ് ഏതൊരു മാതാവും കൊതിക്കുന്നത്. പക്ഷേ ആ സ്നേഹവും ലാളനയും തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരുന്ന കരാളകാലമാണിത്.
കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചമൂലം മാതാപിതാക്കളെ വീട്ടിലെ മൂലയ്ക്ക് തള്ളുകയോ വൃദ്ധസദനങ്ങളില്‍ കൊണ്ടുപേക്ഷിക്കുകയോ ചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കാര്‍പോര്‍ച്ചില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധദമ്പതികളെ അയല്‍വാസികള്‍ കണ്ടെത്തി അന്വേഷിച്ചപ്പോള്‍ മക്കളും കുടുംബവും ടൂറിന് പോയെന്ന വിവരം കേട്ടുഞെട്ടിയ നാടാണിത്. പൊതുജനാരോഗ്യം മെച്ചപ്പെട്ടതിനെതുടര്‍ന്ന് കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധന നമുക്ക് ശാപമാകുകയാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. ദേശീയ ശരാശരി 64 ആണെങ്കില്‍ മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം 74 ലെത്തിനില്‍ക്കുന്നു. രാജ്യത്ത്് ഒന്നാമതാണിത്. എണ്ണത്തിലും പ്രായത്തിലും പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളായതിനാല്‍ ഇവരുടെ ദുരിതം ഇരട്ടിക്കുന്നു. പുരുഷന്മാര്ക്ക് 72 ആണെങ്കില്‍ 77.8 ആണ് സ്ത്രീകളുടെ കേരളത്തിലെ ആയുസ്സ്. 3.36 കോടി ജനസംഖ്യയില്‍ 12.6 ശതമാനം പേര് അറുപതുവയസ്സിനുമുകളിലുള്ള മുതിര്‍ന്ന പൗരന്മാരാണ്. പ്രതിവര്‍ഷം ഇവരുടെ സംഖ്യ 2.3 ശതമാനം എന്ന കണക്കിന് വര്‍ധിക്കുകയാണെന്നും ഇത് രാജ്യത്ത് ഒന്നാമതാണെന്നും അടുത്തിടെ സെന്റര്‍ ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. 1981 മുതല്‍ ഇവരുടെ എണ്ണം പ്രതിവര്‍ഷം പത്തുലക്ഷമായി ഉയരുന്നതായാണ് കണക്ക്. ഇതില്‍ തന്നെ എഴുപതിനും എണ്‍പതിനും ഇടയിലുള്ളവരുടെ സംഖ്യയും കൂടിവരികയാണ്. എണ്‍പതുകഴിഞ്ഞവരുടെ എണ്ണമിന്ന് കേരളത്തില്‍ രണ്ടുലക്ഷമാണ്. ഇവരില്‍ മൂന്നിലൊന്നുപേരേ രോഗികളല്ലാത്തവരായുള്ളൂ.
സ്വാഭാവികമായും മുതിര്‍ന്നവരുടെ പരിപാലനത്തിന് പ്രാധാന്യമേറുന്നു. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്തവര്‍ക്ക് ശിക്ഷ നല്കുന്ന ‘രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും’ എന്ന നിയമം 2007ല്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, താമസം. ചികില്‍സ എന്നിവ നല്കാന് മക്കള്‍ക്കും പേരമക്കള്‍ക്കും കടമയുണ്ടെന്ന് നിയമം അനുശാസിക്കുന്നു. ഗാര്‍ഹിക പീഡനനിയമവും ഇവരുടെ സഹായത്തിനുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള പീഡനത്തിന് 426 കേസുകളാണ് 2015ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊതുവായ കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് അഞ്ചാമതാണ് കേരളത്തിന്റെ സ്ഥാനം. 20,7041 കുറ്റകൃത്യങ്ങളാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രകാരം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ബലാല്‍സംഗം മുതലായ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളം വലിയപിന്നിലല്ല. കേരളത്തിലെ വൃദ്ധ-അഗതി മന്ദിരങ്ങളില്‍ ലൈംഗിക പീഡനം കൂടി നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. കടത്തിണ്ണകളിലും വഴിയോരങ്ങളിലും അഭയം തേടുന്ന വൃദ്ധരുടെ കാര്യത്തില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ലെന്നതിന്റെ സൂചനകൂടിയാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മക്കളുടെ പരിപാലനം വേണ്ടത്ര ലഭിക്കാതെ തികഞ്ഞ നിരാശയില്‍ കഴിയുന്നവരുമുണ്ട്. കാഴ്ച-കേള്‍വിക്കുറവ് തുടങ്ങിയ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ ഇവരുടെ പെരുമാറ്റങ്ങളിലുണ്ടാക്കുന്ന വ്യത്യാസം ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറാകുന്നില്ല. പയ്യന്നൂരിലേതുപോലുള്ള സംഭവങ്ങള്‍ ഇല്ലാതാകാന്‍ ജനങ്ങളും സര്‍ക്കാരും സന്നദ്ധസംഘടനകളും ജാഗ്രത പാലിച്ചേ തീരൂ. പ്രതികളുടെ മനോനിലയും ചികില്‍സിക്കപ്പെടേണ്ടതുണ്ട്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി