ന്യൂഡല്‍ഹി: പണം പിന്‍വലിക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്കുകളില്‍ നിന്ന് പണം എടുക്കുന്നതിനുള്ള പരിധി ഉയര്‍ത്തി. ഒരു ദിവസം 10,000രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു പകരം ഒരാഴ്ച പരമാവധി 24,000 രൂപ പിന്‍വലിക്കാം. കൂടാതെ എടിഎം വഴി ദിവസവും 2500 രൂപ പിന്‍വലിക്കാം. കേന്ദ്ര ധനമന്ത്രാലയത്തിന്റെതാണ് ഉത്തരവ്.

ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും നോട്ട് മാറാനെത്തുന്നവര്‍ക്കും പ്രത്യേക വരികളേര്‍പ്പെടുത്തും. ഒരാള്‍ക്ക് എടിഎം വഴി 4500 രൂപയുടെ വരെ പഴനോട്ടുകള്‍ മാറ്റാം. ചെക്കുകള്‍ സ്വീകരിക്കാന്‍ ആസ്പത്രികള്‍ക്കും വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കി. സ്വീകരിക്കുന്നില്ലെങ്കില്‍ ജില്ലാ കലക്ടര്‍മാര്‍ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്.