ബിജെപി വനിതാ നേതാവിന്റെ അശ്ലീല വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ മഹിളാ മോര്‍ച്ച പ്രസിഡണ്ട് ഗീതാ ദേവി സിങിന്റെ വിഡിയോയാണ് പുറത്തായത്. ആറു മിനിറ്റോളം ഒരു പുരുഷനുമായി റൂമില്‍ ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇയാള്‍ തന്നെയാണ് വിഡിയോ പുറത്തുവിട്ടതെന്നാണ് സംശയിക്കുന്നത്.

തന്റെ പഴയ സുഹൃത്തായ സത്യേന്ദ്രസിന്‍ഹയാണ് വിഡിയോയിലുള്ളതെന്നും തന്നെ ചതിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നതെന്നും യുവതി പ്രതികരിച്ചു. വിഡിയോ പ്രചരിപ്പിക്കുന്നതിനു മുമ്പ് തന്റെ പക്കല്‍ നിന്നും ഏഴു ലക്ഷം തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചതായും ഗീത ആരോപിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.