കോഴിക്കോട്: മുജാഹിദ് ഐക്യ മഹാസമ്മേളനം ഇന്ന്‌  വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. ആദര്‍ശപരവും സംഘടനാപരവുമായ കാരണങ്ങളാല്‍ ഭിന്നിച്ച് നിന്നിരുന്ന മുജാഹിദുകള്‍ക്കിടയില്‍ ഐക്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് മഹാസമ്മേളനത്തോടെ ഫലപ്രാപ്തിയിലെത്തുന്നത്. രാവിലെ പത്ത് മണിക്ക് മുജാഹിദ് സെന്ററില്‍ സംയുക്ത കെ.എന്‍.എം കൗണ്‍സില്‍ നടക്കും. ഐക്യമഹാസമ്മേളനം ഉദ്ഘാടനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിര്‍വ്വഹിക്കും. സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിക്കും.

മുസ്്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.പി വീരേന്ദ്രകുമാര്‍, അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള, പി.പി ഉണ്ണീന്‍കുട്ടി മൗലവി, ഡോ.ഹുസൈന്‍ മടവൂര്‍, എം.മുഹമ്മദ് മദനി, നൂര്‍മുഹമ്മദ് ഷാ, എം സലാഹുദ്ദീന്‍ മദനി, പ്രൊഫ.എം അബ്ദുറഹ്മാന്‍ സലഫി, ഹനീഫ് കായക്കൊടി, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, അഡ്വ. മായിന്‍കുട്ടി മേത്തര്‍, എ.അസ്ഗറലി, ഡോ.എ.ഐ അബ്ദുല്‍മജീദ് സ്വലാഹി, ഡോ.ജാബിര്‍ അമാനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര സംസാരിക്കും.