Connect with us

Video Stories

യുവാവിന്റെ തിരോധാനം: പ്രാര്‍ത്ഥനയോടെ നാട്

Published

on

കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് ഒരു പ്രദേശം. വെണ്‍മണല്‍ ബിസ്മില്ല മന്‍സില്‍ പി.വി. സമീഹി (25)ന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രദേശം ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകുന്നത്. റിയാദ് ബത്ഹയില്‍ സ്വകാര്യ ട്രാവല്‍സില്‍ ജോലിചെയ്യുന്ന സമീഹിനെ കഴിഞ്ഞ 13 മുതലാണ് കാണാതായത്. ജോലിസ്ഥലത്തു നിന്നും സഹോദരന്റെ താമസ സ്ഥലത്ത് പോയി തിരിച്ചുവരവെയായിരുന്നു അപ്രത്യക്ഷമാകുന്നത്.

ഒന്നര വര്‍ഷമായി റിയാദില്‍ ജോലിചെയ്യുന്ന സമീഹിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ രണ്ടുമാസമായി സന്ദര്‍ശന വിസയില്‍ റിയാദിലുണ്ട്. സഹോദരന്‍ സഫീറിന്റെ കൂടെയാണ് ഇവര്‍ താമസിക്കുന്നത്. 13ന് ടിബിജെ 5642 വെള്ള ഹ്യൂണ്ടായ് ആക്‌സന്റ് കാറിലായിരുന്നു ഇവിടേക്ക് സമീഹ് പോയത്. സുഹൃത്തും വെണ്‍മണല്‍ സ്വദേശിയുമായ മുസമ്മിലിന്റെ കാറായിരുന്നു ഇത്.
സഹോദരന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചു അല്‍പസമയം ചെലവഴിച്ചു ജോലി സ്ഥലത്തേക്ക് മടങ്ങിയെങ്കിലും പിന്നീട് സമീഹിനെ കുറിച്ചോ സഞ്ചരിച്ച വാഹനത്തെക്കുറിച്ചോ യാതൊരു വിവരവുമുണ്ടായില്ല.

ജോലിസ്ഥലത്ത് എത്തുന്നതിന് കുറച്ചുദൂരം മുമ്പ് സഹപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിച്ചിരുന്നു. വഴി തെറ്റിയതായും അഞ്ചുമിനിട്ടിനകം ട്രാവല്‍സില്‍ എത്തുമെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതായാണ് അറിഞ്ഞ്.

സാമൂഹ്യ പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പലവിധത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല. റിയാദ് പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. റിയാദ് ഗവര്‍ണറേറ്റിനെയും സമീപിച്ചിട്ടുണ്ട്.
പൊലീസിന്റെ പിടിയിലകപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. ഈ വഴിക്കുള്ള അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തത് കൂടുതല്‍ ആശങ്കയിലാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാട്ടിലുള്ള അമ്മാവന്‍ പി.വി. സിദ്ദീഖ് ഫൈസി കണ്ണൂര്‍ എസ്.പിക്ക് ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ നിന്നുപയോഗിച്ചിരുന്ന ഫോണ്‍ നമ്പറായ 9562591616 എന്ന നമ്പര്‍ തന്നെയായിരുന്നു വാട്‌സ് ആപ്പ് നമ്പറായി ഉപയോഗിച്ചിരുന്നത്. ഇവിടെ നിന്നു വാങ്ങിയ എല്‍ജി സെറ്റിലായിരുന്നു സിം ഉപയോഗം. ഐഎംഇ നമ്പര്‍ കണ്ടെത്തുകയോ സിം മെസേജുകളില്‍ നിന്നും ആശയ വിനിമയം നടത്തിയത് മനസ്സിലാക്കുകയോ ചെയ്താല്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സഹായം തേടിയത്.
റിയാദില്‍ നിന്ന് തുടര്‍ച്ചയായി അന്വേഷണം നടത്തുമ്പോള്‍ പ്രദേശവാസികള്‍ യുവാവിനെ കണ്ടെത്തുന്നതിന് പ്രാര്‍ത്ഥനയില്‍ കാത്തിരിക്കുകയാണ്. സന്തോഷകരമായ വാര്‍ത്ത ഉടന്‍ കേള്‍ക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രദേശവാസികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending