കോയമ്പത്തൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ച മലയാളി യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ അന്നൂരില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ ധന്യയാണ് കൊല്ലപ്പെട്ടത്. പാലക്കാട് കുത്തന്നൂര്‍ സ്വദേശിയായ ഷെഫീഖാണ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏറെക്കാലമായി ഷെഫീഖ് ധന്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. എന്നാല്‍ അടുത്തിടെ മറ്റൊരാളുമായി ധന്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി വീട്ടുകാരില്ലാതിരുന്ന സമയത്ത് ധന്യയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കോയമ്പത്തൂര്‍ പോലീസും പാലക്കാട് സൗത്ത് പോലീസും അന്വേഷണം തുടങ്ങി.