അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം വീരേന്ദ്ര സെവാഗ് വെടിക്കെട്ട് തുടരുന്നത് ട്വിറ്ററിലൂടെയാണ്. മാരകമായ ആ ട്രോളിന്റെ ചൂട് ഷോബാ ഡേ മുതൽ അർണബ് ഗോസ്വാമി വരെ അനുഭവിച്ചിട്ടുണ്ട്. സുൽത്താൻ ഓഫ് ട്വിറ്റർ എന്ന പേരും ചുരുങ്ങിയ സമയത്തിനകം വീരു സ്വന്തം പേരിലാക്കിയിട്ടുണ്ട്.

തിരുവോണ ദിനത്തിൽ മലയാളികൾക്ക്് സെവാഗിന്റെ ഓണാശംസയും അത്തരമൊരു മാരക ഓണാശംസയായിരുന്നു.

വീരുവിന്റെ ട്വീറ്റ് ഇങ്ങനെ:

#ഇതേ ദിവസമാണ് വിഷ്ണുവിന്റെ അവതാരമായ വാമനൻ മഹാബലി ചക്രവർത്തിയുടെ നേർക്ക് വലിയൊരു ഗൂഗ്ലിയെറിഞ്ഞത്. അതിൽ മഹാബലി മരിച്ചുപോയി. അതിന്റെ അനന്തരഫലമാണ് ഓണം. ഹാപ്പി ഓണം’

ff