Connect with us

Football

‘ഹിന്ദി അത്ര വശമില്ലായിരുന്നു വിജയന്; ഫുട്‌ബോള്‍ ഭാഷ ഹൃദിസ്ഥവും’

Published

on

ഇന്ത്യയില്‍ മറ്റാരേക്കാളും നന്നായി കളി വായിച്ചെടുക്കുന്ന കളിക്കാരനായിരുന്നു ഐ.എം വിജയന്‍ എന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ അഖീല്‍ അന്‍സാരി.സഹപ്രവര്‍ത്തകരുമായി ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നും എന്നാല്‍ ഫുട്‌ബോളിന്റെ ഭാഷ നന്നായി അറിയുന്നതിനാല്‍ അദ്ദേഹം അത് മറി കടന്നുവെന്നും അഖീല്‍ അന്‍സാരി പറഞ്ഞു.
ഐഎം വിജയന് ഹിന്ദിയില്‍ സംസാരിക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും എന്നാല്‍ മറ്റാരെക്കാളും നന്നായി ഗെയിം വായിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അന്‍സാരി പറഞ്ഞു. 1990 കളില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ താരമാണ് അന്‍സാരി.
”വിജയന്‍ ഭായ് ഞങ്ങളുടെ സീനിയറായിരുന്നു, നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതെല്ലാം കുറവായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദി അത്ര മുന്നിലല്ലായിരുന്നു, ചിലപ്പോള്‍ ആശയവിനിമയം നടത്തുമ്പോള്‍ അദ്ദേഹം കഷ്ടപ്പെടാറുണ്ടായിരുന്നു, ”അന്‍സാരി പറഞ്ഞു.
‘എന്നാല്‍ ഫുട്‌ബോളിന്റെ ഭാഷ മറ്റാരെക്കാളും കൂടുതല്‍ അദ്ദേഹത്തിന് അറിയാമായിരുന്നു, മാത്രമല്ല അദ്ദേഹം ഗെയിം വായിച്ചെടുക്കുന്നത് മികച്ച രീതിയിലായിരുന്നു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തി ജോലി വളരെ എളുപ്പമാക്കി മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം,” അന്‍സാരി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

തലത്താഴ്ത്തി ബ്ലാസ്റ്റേഴ്സ്; സമനില പോലുമില്ലാതെ മടങ്ങി കേരളം

ഈസ്റ്റ് ബംഗാളിനായി ഇരുപതാം മിനിറ്റില്‍ മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില്‍ ഹിജാസ് മഹറാണ് രണ്ടാം ഗോള്‍ നേടിയത്.

Published

on

കൊല്‍ക്കത്തയില്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനായി ഇരുപതാം മിനിറ്റില്‍ മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില്‍ ഹിജാസ് മഹറാണ് രണ്ടാം ഗോള്‍ നേടിയത്.

84ാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള്‍ നേടിയെങ്കിലും സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. നിലവില്‍ 18 മത്സരങ്ങളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് നില്‍ക്കുന്നത്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ 11ാം സ്ഥാനത്താണ്.

30ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

 

Continue Reading

Football

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു, എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

കഴിഞ്ഞമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പത്തുപേരുമായി പൊരുതി ഗോള്‍രഹിത സമനിലനേടാന്‍ കഴിഞ്ഞത് ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Published

on

ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്‌ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെതിരേ. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.

കഴിഞ്ഞമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പത്തുപേരുമായി പൊരുതി ഗോള്‍രഹിത സമനിലനേടാന്‍ കഴിഞ്ഞത് ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അവസാന മൂന്നുകളികളില്‍ രണ്ടു വിജയവും ടീം നേടി. സ്വന്തം തട്ടകത്തില്‍ ഈസ്റ്റ് ബംഗാളിനെ 21 സ്‌കോറില്‍ തോല്‍പ്പിച്ചതും ടീമിന് പ്രതീക്ഷപകരുന്നു.

ടീമില്‍ പുതുതായെത്തിയ മോണ്ടനെഗ്രൊ പ്രതിരോധതാരം ദുസാന്‍ ലഗാത്തോറിന്റെ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. മോണ്ടനെഗ്രൊ ദേശീയതാരമായ ലഗാത്തോര്‍ ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നാണ് കോച്ച് ടി.ജി. പുരുഷോത്തമന്റെ പ്രതീക്ഷ. എന്നാല്‍, ചെന്നൈയിന്‍ എഫ്.സി.യില്‍നിന്ന് പുതുതായെത്തിയ യുവ ഡിഫന്റര്‍ ബികാഷ് യുംനാമിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. കഴിഞ്ഞകളിയില്‍ ചുവപ്പുകാര്‍ഡ് കിട്ടിയ ഐബാന്‍ഭ ധോലിങ്ങിനും കളിക്കാന്‍ കഴിയില്ല.

ബ്ലാസ്‌റ്റേഴ്‌സ് 17 കളികളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അവശേഷിക്കുന്ന ഏഴുകളികളില്‍ നാലോ അഞ്ചോ ജയംനേടിയാല്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ ഇടംനേടി പ്ലേ ഓഫിന് യോഗ്യതനേടാന്‍ ടീമിന് സാധ്യതതെളിഞ്ഞേക്കും. ഈസ്റ്റ് ബംഗാള്‍ 16 കളികളില്‍ 14 പോയിന്റുമായി 11ാം സ്ഥാനത്താണ്.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി; റയലിന് മിന്നും വിജയം

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും എ.സി മിലാനും വിജയം കുറിച്ചു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് അടിതെറ്റി. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഫെയ്നൂദ് എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളിന് നാണം കെടുത്തിയപ്പോള്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം പി.എസ്.ജി മാഞ്ചസ്റ്റര്‍ സിറ്റിയെ തറപറ്റിച്ചു. മറ്റു പ്രധാന മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ആര്‍.ബി സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ഡൈനാമോ സാഗ്രബിനെ ആഴ്സണല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും എ.സി മിലാനും വിജയം കുറിച്ചു.

മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ പിറന്ന രണ്ട് ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ഗ്വാര്‍ഡിയോളയും സംഘവും പി.എസ്.ജിക്ക് മുന്നില്‍ തലകുനിച്ചത്്. 50ാം മിനിറ്റില്‍ ജാക് ഗ്രീലിഷും 53ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടുമാണ് സിറ്റിക്കായി വലുകുലുക്കിയത്. 56ാം മിനിറ്റില്‍ ഡെംബെലെയിലൂടെ പി.എസ്.ജിയുടെ ആദ്യ തിരിച്ചടി.

60ാം മിനിറ്റില്‍ ബര്‍കോള പി.എസ്.ജിയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ ജാവോ നേവസ് പി.എസ്.ജിക്കായി ലീഡെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് കൂടി വലകുലുക്കിയതോടെ പി.എസ്.ജിയുടെ കംബാക്ക് പൂര്‍ണമായി.

80 ശതമാനം നേരം പന്ത് കൈവശം വച്ചിട്ടും 30 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും തോല്‍ക്കാനായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ വിധി. ഫെയ്നൂദിന്റെ തട്ടകത്തില്‍ വച്ചരങ്ങേറിയ പോരില്‍ കളിയിലും കണക്കിലുമൊക്കെ ബയേണായിരുന്നു മുന്നില്‍. പക്ഷെ വലകുലുക്കിയത് എതിരാളികളാണെന്ന് മാത്രം. സാന്റിയാഗോ ജിമിനെസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഫെയ്നൂദിന്റെ ജയം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അയാസെ ഉയേദയും ഡച്ച് ക്ലബ്ബിനായി വലകുലുക്കി. ഓണ്‍ ടാര്‍ജറ്റില്‍ ബയേണ്‍ ആറ് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒന്നു പോലും വലയിലെത്തിയില്ല. ഫെയ്നൂദാവട്ടെ ഓണ്‍ ടാര്‍ജറ്റില്‍ ആകെ അടിച്ച മൂന്ന് ഷോട്ടും വലയിലാക്കി.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്നലെ ബ്രസീലിയന്‍ നൈറ്റായിരുന്നു. വിനീഷ്യസും റോഡ്രിഗോയും ഇരട്ട ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ കിലിയന്‍ എംബാപ്പെയും വലകുലുക്കി. 71 ശതമാനം നേരവും പന്ത് കൈവശം വച്ച റയലിന്റെ സര്‍വാധിപത്യമായിരുന്നു കളിയില്‍ കണ്ടത്. കൂറ്റന്‍ ജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ റയലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.

എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സണല്‍ ഡൈനാമോ സാഗ്രബിനെ തകര്‍ത്തത്. ഡെക്ലാന്‍ റൈസും കായ് ഹാവര്‍ട്ട്സും ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡഗാര്‍ഡുമാണ് ഗണ്ണേഴ്സിനായി വലകുലുക്കിയത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ അര്‍ട്ടേറ്റയും സംഘവും.

മറ്റു മത്സരങ്ങളില്‍ എതിരില്ലാത്ത ഒരു ഗോളിന് എ.സി മിലാന്‍ ജിറോണയേയും ഇന്റര്‍മിലാന്‍ സ്പാര്‍ട്ടയേയും തകര്‍ത്തു. റഫേല്‍ ലിയാവോ എ.സി മിലാനായി വലകുലുക്കിയപ്പോള്‍ ലൗതാരോ മാര്‍ട്ടിനസാണ് ഇന്റര്‍മിലാന്റെ സ്‌കോറര്‍.

Continue Reading

Trending