Video Stories
ഇന്ന് മുതല്‍ മലപ്പുറം വിസില്‍; കായികോത്സവത്തിന് ഇന്ന് തുടക്കം
കോതമംഗലം മാര്‍ബേസില്‍ എച്ച്്.എസ്.എസ്, പാലക്കാട് പറളി എച്ച്.എസ്. കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍, മാതിരപ്പിള്ളി സര്‍ക്കാര്‍ സ്കൂളുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിലെ ഫേവറിറ്റുകള്‍. 28 ആണ്‍താരങ്ങളടക്കം 52 അംഗ സംഘത്തെയാണ് കിരീടം കാക്കാന്‍ മാര്‍ബേസില്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലുമിറക്കുന്നത്. ബിബിന്‍ ജോര്‍ജ്ജ്, അനുമോള്‍ തമ്പി, അമല്‍രാഘവ്, ശ്രീഹരി, ശ്രീനാഥ്, അഭിഷേക് മാത്യു, ദിവ്യമോഹന്‍ തുടങ്ങി തിളക്കമുള്ള താരങ്ങള്‍ ഏറെയുണ്ട് സംഘത്തില്‍. സബ്ജൂനിയര്, ജൂനിയര്‍ വിഭാഗത്തില്‍ പുതിയ രണ്ട് താരങ്ങളും സ്കൂളിനായി ഇറങ്ങും. കിരീടം നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും നൂറ് പോയിന്റാണ് ലക്ഷ്യമെന്നും പരിശീലക ഷിബി മാത്യു പറയുന്നു. അംഗബലം കുറഞ്ഞെങ്കിലും ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല പറളി സ്കൂളിനും പരിശീലകന് മനോജ് മാഷിനും. 28 പേരാണ് കോഴിക്കോട് മീറ്റിലെ രണ്ടാം സ്ഥാനക്കാര്‍ക്കായി ഇത്തവണ ഇറങ്ങുന്നത്. 17 പെണ്‍താരങ്ങളും 11 ആണ്‍താരങ്ങളും. കെ.ടി നീന അടക്കമുള്ള താരങ്ങള്‍ സ്കൂളിന്റെ പടിയിറങ്ങിയതും പുതിയ താരങ്ങള്‍ വരാത്തതും സ്കൂളിന്റെ കിരീട പ്രതീക്ഷകളെ കാര്യമായി ബാധിക്കും. ത്രോ താരങ്ങളായ സുധീഷ്, വൈശാഖ്, ശ്രീവിശ്വ, നിഷ.ഇ, ജമ്പിങ് താരങ്ങളായ അമല്‍ ടി.പി, അനസ്, അമല്‍, ദീര്‍ഘദൂര താരം അജിത് പി.എന്‍ തുടങ്ങിയ താരങ്ങളിലാണ് പറളിയുടെ പ്രതീക്ഷയെല്ലാം.
പോയ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കല്ലടി സ്കൂള്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഇത്തവണ കണ്ണ് വെക്കുന്നത്. 24 പെണ്‍താരങ്ങളടക്കം 38 പേരാണ് ടീമിലുള്ളത്. ട്രാക്കിലും ഫീല്‍ഡിലും ഒരു പോലെ തിളങ്ങാനാവുന്ന ഒരുപിടി താരങ്ങളിലാണ് പ്രതീക്ഷ. ബബിത.സി, ചാന്ദ്നി, പോള്‍വോള്‍ട്ട് താരങ്ങളായ നിവ്യ ആന്റണി, ജെസണ്‍ കെ.ജി, ഹര്‍ഡില്‍സ് താരം മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, സാന്ദ്ര സുരേന്ദ്രന് തുടങ്ങിയവരാണ് സുവര്‍ണ പ്രതീക്ഷകള്‍. കഴിഞ്ഞ മീറ്റില്‍ ആദ്യ നാലില്‍ ഇടം നേടാനായ ഏക സര്‍ക്കാര്‍ സ്കൂളായിരുന്നു കോതമംഗലം മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസ്. 15 താരങ്ങളാണ് ഇത്തവണ ടീമിനൊപ്പമുള്ളത്. ഐശ്വര്യ പി.ആര്, സാന്ദ്രബാബു, അഭിനവ് പി.കെ, അന്‍ഫാസ്്, അഭിജിത് എന്നിവരാണ് ഉറച്ച മെഡല്‍ പ്രതീക്ഷകള്‍. തിരുവനന്തപുരം സായി സെന്ററിലെ താരങ്ങള്‍ പഠിക്കുന്ന മാധവവിലാസം എച്ച്.എസ്.എസാണ് മാര്‍ബേസില്‍ കഴിഞ്ഞാല്‍ കൂടുതല്‍ താരങ്ങളെ ഇറക്കുന്നത്. ആരോമല്‍.ടി, അശ്വിന് ആന്റണി, മിന്നു റോയ് എന്നിവരടക്കം അമ്പത് താരങ്ങളാണ് സ്കൂളിനെ പ്രതിനീധികരിച്ചു പങ്കെടുക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ട്രാക്കും ഫീല്‍ഡുമാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേത്. ഇന്നലെ പരിശീലനം നടത്തിയ താരങ്ങളും പരിശീലകരും നൂറില്‍ നൂറ് മാര്‍ക്കാണ് സ്റ്റേഡിയത്തിന് നല്‍കുന്നത്. മികച്ച ട്രാക്കും ഫീല്‍ഡുമാണ് താരങ്ങളെ കാത്തിരിക്കുന്നതെന്നും കഴിഞ്ഞ മീറ്റിനേക്കാള്‍ മികച്ച റിസള്‍ട്ടും കൂടുതല്‍ റെക്കോഡ് നേട്ടങ്ങളും ഇത്തവണ പ്രതീക്ഷിക്കാമെന്നും ത്രോ പരിശീലകനും സംസ്ഥാന അത്ലറ്റിക് അസോസിയേഷന് സെക്രട്ടറിയുമായ പ്രൊഫ പി.ഐ ബാബു അഭിപ്രായപ്പെട്ടു.
3000 മീറ്ററില്‍ പോരാട്ടം തീപാറും
തേഞ്ഞിപ്പലം: സ്കൂള്‍ കായികോത്സവത്തിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ആദ്യദിനം യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒരേ മികവ് അവകാശപ്പെടാനാവുന്ന നാലു താരങ്ങളാണ് മത്സര രംഗത്തുള്ളത്. ഏഷ്യന്‍ സ്കൂള്‍ മീറ്റ് മെഡല്‍ ജേതാവും ജൂനിയര്‍ വിഭാഗത്തിലെ റെക്കോഡ് ഉടമയുമായ മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി, പാലക്കാട് കല്ലടി സ്കൂളിന്റെ ബബിത.സി, ഇടുക്കി വെള്ളയാംകുടി എസ്.ജെ.എച്ച്.എസ്.എസിലെ സാന്ദ്ര എസ് നായര്‍, കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്്.എസ്.എസിലെ ആതിര കെ.ആര് എന്നിവരാണ് 3000 മീറ്ററിലെ പ്രധാന മത്സരാര്‍ത്ഥികള്‍. രാവിലെ 7.25നാണ് മത്സരം.
തകരുമോ ഈ റെക്കോഡുകള്‍
തേഞ്ഞിപ്പലം: വര്‍ഷങ്ങളുടെ പഴക്കവുമായി തകര്‍ക്കപ്പെടാതെ കിടക്കുന്ന നിരവധി റെക്കോഡുകളുണ്ട് സംസ്ഥാന സ്കൂള്‍ കായികമേളയില്‍. സബ്ജൂനിയര് ആണ്‍വിഭാഗത്തില്‍ ജി.വി രാജ സ്കൂള്‍ താരമായിരുന്ന ടി.താലിബിന്റെ 100 മീറ്റര്‍, 80 മീ.ഹര്‍ഡില്‍സ് റെക്കോഡുകള്‍ക്ക് 23 വര്‍ഷങ്ങളുടെ പഴക്കമുണ്ട്്്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ വിഭാഗത്തില്‍ ഒറ്റ മീറ്റ് റെക്കോഡ് പോലും പിറന്നിട്ടില്ല. സബ്ജൂനിയര് പെണ്‍കുട്ടികളില്‍ 1987ല്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് താരമായ സിന്ധുമാത്യു 100, 200 മീറ്ററുകളില്‍ കുറിച്ച റെക്കോഡ് ഇപ്പോഴും ചരിത്രമാണ്. കഴിഞ്ഞ വര്‍ഷം നാലു റെക്കോഡുകള്‍ ഈ വിഭാഗത്തില്‍ പിറന്നെങ്കിലും സ്പ്രിന്റ് ഇനങ്ങളിലെ റെക്കോഡുകള്‍ തകരാതെ അവശേഷിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജി.വി രാജ സ്കൂള്‍ താരമായിരുന്ന രാംകുമാര്‍ 1988ല്‍ സ്ഥാപിച്ച റെക്കോഡ് ഇപ്പോഴും മായാതെ കിടക്കുന്നു. പോയ വര്‍ഷം നാലു റെക്കോഡുകളാണ് ഈ വിഭാഗത്തില്‍ പുതുതായി കുറിക്കപ്പെട്ടത്. ജൂനിയര്‍ ഗേള്‍സില്‍ 1988ല്‍ കണ്ണൂര്‍ ടീം 4-100 റിലേയില്‍ സ്ഥാപിച്ച റെക്കോഡിനാണ് ഏറെ പഴക്കം. ഷെര്‍ലി മാത്യുവിന്റെ 100 മീറ്റര്‍ റെക്കോഡിന് 28 വര്‍ഷത്തെ പഴക്കമുണ്ട്.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala20 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

