Connect with us

Culture

കൊച്ചി ബ്ലാസ്റ്റഡ്; ബ്ലാസ്‌റ്റേഴ്‌സ്-2 ഗോവ-1.

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം. ആദ്യ പകുതിയില്‍ റാഫേല്‍ കൊയ്‌ലോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി കുതിച്ചത്.
ബ്ലാസ്‌റ്റേഴ്‌സിനായി 48ാം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടും (പെനാല്‍റ്റി) ഇഞ്ചുറി ടൈമില്‍ സീസണിലെ അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതും വല കുലുക്കി. ഗോവയിലെ ആദ്യ പാദത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലത്തെ വിജയവും. അന്ന് ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോവക്കെതിരെ 2-1ന് കേരളം ജയിച്ചു കയറിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കയ്യാങ്കളി കണ്ട കളത്തില്‍ ന്യൂസിലാന്റുകാരന്‍ റഫറി നിക്ക് വാല്‍ഡ്രോമിന് ഉയര്‍ത്തേണ്ടി വന്നത് രണ്ടു ചുവപ്പ് കാര്‍ഡടക്കം പത്തു കാര്‍ഡുകള്‍. ഗോവയുടെ നായകന്‍ ആര്‍നോലിനും റിച്ചാര്‍ലിസണുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ഗോവയുടെ ആറ് താരങ്ങള്‍ക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു താരങ്ങള്‍ക്കുമെതിരെ റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തി. കളിയുടെ ഒടുക്കത്തില്‍ റഫറിയെ ഗോവന്‍ ടീം കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. സുരക്ഷ ജീവനക്കാര്‍ ഇടപെട്ടാണ് ഇവരെ നിയന്ത്രണ വിധേയരാക്കിയത്. ഒമ്പതു പേരുമായാണ് രണ്ടാം പകുതിയില്‍ ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. 12ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളുമായി റാഫിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. സന്ദീപ് നന്ദിക്ക് പകരം ബാറിന് കീഴില്‍ ഗ്രഹാം സ്റ്റാക്കെത്തി. എ.എഫ്.സി കപ്പിന് ശേഷം തിരിച്ചെത്തിയ സി.കെ വിനീതും റിനോ ആന്റോയും പകരക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. മുന്‍നിരയില്‍ ജോഫ്രെക്ക് പകരം ലെഫ്റ്റ്ബാക്കില്‍ രാജു ഗെയ്ക്ക് വാദ് ഇറങ്ങിയതായിരുന്നു ഗോവയിലെ ഏക മാറ്റം. കളി ചൂടുപിടിക്കും മുമ്പേ ഗാലറിയെ ഞെട്ടിച്ച് ഗോവ ലീഡ് നേടി. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് റിച്ചാര്‍ലിസണ്‍, ഉയര്‍ന്നു പൊങ്ങിയ പന്ത് ലഭിച്ചത് റാഫേല്‍ കൊയ്‌ലോക്ക്, സുന്ദരമായ ഹെഡര്‍ ഗ്രഹാം സ്റ്റാക്കിന്റെ കാലിനടിയിലൂടെ ചെന്ന് വല തൊട്ടു, 0-1. ബ്ലാസ്റ്റേഴ്‌സ് മഹ്മതിന് പകരം കാദിയോയെയും ഗോവ റാഫേല്‍ കൊയ്‌ലോക്ക് പകരം ഗോണ്‍സാല്‍വ്‌സിനെയും ഇറക്കി രണ്ടാം പകുതിക്കിറങ്ങി. നിമിഷ നേരം കൊണ്ട് പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. റഫീഖിന്റെ വല ലക്ഷ്യമാക്കിയുള്ള ഷോട്ട് കട്ടിമാണിക്ക് മുന്നില്‍ നിന്ന ഗോവയുടെ നായകന്‍ കൂടിയായ ഗ്രിഗ്രറി അര്‍നോലിന്‍ തടഞ്ഞത് വലത് കൈകൊണ്ട്, ബോധപൂര്‍വ്വമല്ലെന്ന് ഗോവ വാദിച്ചെങ്കിലും ചുവപ്പ് കാര്‍ഡ് എടുക്കാനും പെനാല്‍റ്റി കിക്ക് അനുവദിക്കാനും റഫറിക്ക് അധികസമയം വേണ്ടി വന്നില്ല, കിക്കെടുത്ത ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് കൃത്യമായി വലയില്‍ പതിച്ചു, (1-1).

ഗാലറിയില്‍ മഞ്ഞക്കടലിരമ്പം. ആക്രമണത്തിന് മൂര്‍ച്ച പോരെന്ന് തോന്നിയ കോപ്പല്‍ മുഹമ്മദ് റഫീഖിനെ പിന്‍വലിച്ച് മലയാളി താരം സി.കെ വിനീതിനെ കളത്തിലിറക്കി. നിറഞ്ഞ കയ്യടിയോടെയാണ് സീസണിലെ ആദ്യ മത്സരത്തിന് വിനീത് ഇറങ്ങിയത്. 81ാം മിനുറ്റില്‍ വിനീതിനെ ബോക്‌സിന് പുറത്ത് നിന്ന് വീഴ്ത്തിയതിന് ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തായി. ഗോവന്‍ താരങ്ങളോട് കയര്‍ത്ത സി.കെ വിനീതിനും കാര്‍ഡ് ലഭിച്ചു. കയ്യാങ്കളി മൂലം പലവട്ടം മത്സരം തടസ്സപ്പെട്ടു. ഒടുവില്‍ സമനിലയില്‍ പിരിയുമെന്ന ഘട്ടത്തില്‍ സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയഗോള്‍ നേടി, ബോക്‌സിനകത്ത് നിന്ന് ഹെങ്ബാര്‍ത്തിന്റെ ഹെഡര്‍ വഴി കിട്ടിയ പന്ത് വലക്ക് തൊട്ടുമുന്നില്‍ നിന്ന വിനീത് ഇടങ്കാല്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Film

“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…

ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending