crime
കോവിഡ് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

കരിംനഗര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണ് വിചിത്രമായ സംഭവമുണ്ടായത്. ഇന്നലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. 70 കാരനായ കോവിഡ് രോഗി ആശുപത്രി കട്ടിലില്‍ നിന്ന് താഴെ വീഴുകയും, വീഴ്ചയെ തുടര്‍ന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു.
ഗംഗാധരമണ്ഡലിലെ വെങ്കട്ടൈപ്പള്ളി സ്വദേശിയാണ് മരിച്ച വ്യക്തി. ജൂലായ് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. ഓക്‌സിജന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതല്‍ ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനെ തുടര്‍ന്നാണ് ഇയാളെ വെന്റിലേറ്ററിലാക്കിയത്. ഉറങ്ങുന്നതിനിടെയാണ് രോഗി കട്ടില്‍ നിന്ന് താഴെ വീണത്. വീഴ്ചയ്ക്കിടെ ഓക്‌സിജന്‍ ബന്ധം അറ്റുപോയതാണ് രോഗിയുടെ മരണത്തിന് കാരണമായത്.രോഗി താഴെ വീണ ഉടന്‍ തന്നെ തങ്ങള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും ആരും ഉടനെ വന്ന് നോക്കാതിരുന്നത് കൊണ്ടാണ് മരണം സംഭവിച്ചതെന്നും മറ്റ് രോഗികള്‍ പറയുന്നു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
Film22 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ നടത്തിയത് ധീരമായ പോരാട്ടമെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി
-
Film3 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
-
kerala3 days ago
എസ്.എഫ്.ഐ നടത്തുന്നത് ഇടത് ഹിന്ദുത്വ അജണ്ടയുടെ പ്രചാരണം: പി.കെ നവാസ്