Connect with us

More

ചിക്കുന്‍ഗുനിയ: ഡല്‍ഹിയില്‍ മൂന്ന് മരണംകൂടി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നുപേര്‍ കൂടി ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച ഒരാളും ഇന്നലെ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. മലേറിയ ബാധിച്ച് രണ്ടുപേരും കഴിഞ്ഞദിവസം മരിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെടാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.

അതേസമയം കേന്ദ്രസര്‍ക്കാറാണ് ഇതില്‍ ഉത്തരവാദിയെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളിന്റെ വാദം. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദിക്കണമെന്നും അവര്‍ക്കാണ് ഇപ്പോള്‍ അധികാരമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെജ്്‌രിവാളിന്റെ മറുപടി.

മുഖ്യമന്ത്രിക്കോ സംസ്ഥാന മന്ത്രിസഭക്കോ ഇപ്പോള്‍ ഒരു അധികാരവുമില്ല, സ്വന്തമായി ഒരു പേന വാങ്ങാന്‍ പോലും. ലഫ്റ്റനന്റ് ഗവര്‍ണറും പ്രധാനമന്ത്രിയുമാണ് എല്ലാ അധികാരങ്ങളും കൈയാളുന്നത്. അവരെയാണ് ചോദ്യം ചെയ്യേണ്ടത്- പിന്നീട് ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലും കെജ്്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് കെജ്‌രിവാളിന്റെ വാക്കുകള്‍. ഡല്‍ഹി കേന്ദ്ര ഭരണ പ്രദേശമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ആണ് ഭരണത്തലവനെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് കെജ്്‌രിവാളിന്റെ പരാമര്‍ശം.

അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കരുവാക്കുകയാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി പഞ്ചാബിലായിരുന്ന കെജ്‌രിവാള്‍ തിങ്കളാഴ്ച മാത്രമാണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. തൊണ്ടവേദനക്ക് ഓപ്പറേഷനു വിധേയമാകാന്‍ ഇന്ന് ബംഗളൂരുവിലേക്ക് തിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending