Video Stories
പ്രവര്‍ത്തിക്കുന്നത് ഖത്തര്‍ കേന്ദ്രമായി: എം.എം അക്ബര്‍
ഒരു വര്‍ഷത്തിലേറെയായി ഖത്തര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പീസ് സ്കൂളുമായി ബന്ധപ്പെട്ട് കേരളത്തിലെത്തി അന്വേഷണ ഏജന്‍സി മുമ്പാകെയെത്തി മൊഴി നല്‍കിയിരുന്നെന്നും പ്രമുഖ മത പ്രബോധകന് എം.എം അക്ബര്‍. കാസര്‍ക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതല്‍ എന്‍.ഐ.എ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാരും മാറിമാറി ചോദ്യം ചെയ്തിട്ടും അവര്‍ക്കൊന്നും എന്നില്‍ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവര്‍ തിരിയുകയോ ചെയ്തിട്ടില്ലെന്നും എം.എം അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍, ഇസ്ലാമിക പ്രബോധനം ഭീകരതയാണെന്ന് വരുത്തണമെന്ന് ലക്ഷ്യത്തോടു കൂടിയുള്ള ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിന്റെ നീക്കങ്ങളാണ് പിന്നീട് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ നീക്കമാണ് മുങ്ങിയെന്ന വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റ്: ‘പൊലീസിനെ പേടിച്ച് മുങ്ങിനടക്കുകയാണെന്ന് മാധ്യമവാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്!. എന്തിന് മുങ്ങിനടക്കണം?.
ഇസ്ലാമിക പ്രബോധനമെന്ന ‘കുറ്റകൃത്യ’മല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താല്പര്യവുമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാനായി കുറച്ച് സ്കൂളുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുകയും അവ നടത്തുവാന്‍ മുന്നില്‍ നടക്കുകയും ചെയ്തുവെന്നതാണ് പിന്നെ ചെയ്ത ‘പാതകം’!. ഫാഷിസത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറുന്ന ലോകത്ത് ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തതെല്ലാം തിന്മകളായിത്തീരുമെന്ന് നിരീക്ഷിച്ച വില്‍ഹം റീഹിനെ ഓര്‍മവരുന്നു.
സ്വയം നിര്‍മിച്ച അളവുകോലുകളാല്‍ നന്മതിന്മകളെ വ്യവഛേദിക്കുന്ന നിയമപാലനവും മാധ്യമപ്രവര്‍ത്തനവും കൈകോര്‍ക്കുന്ന ആസുരകാലത്ത് ഏത് ആടിനെയും ആദ്യം പട്ടിയായും പിന്നെ പേപട്ടിയായും മാറ്റി തല്ലിക്കൊല്ലുവാന്‍ എളുപ്പമായിരിക്കാം. പക്ഷെ, മണ്ണിലും വിണ്ണിലുമെല്ലാം പുലരുക സര്‍വശക്തന്റെ നീതിയാണെന്ന് വിശ്വസിക്കുന്നവരെ ഭയപ്പെടുത്തുവാന്‍, ഈ കുതന്ത്രങ്ങള്‍ക്കൊന്നും കഴിയുകയില്ല. പ്രവാചകന്മാരുടെയും അനുചരന്മാരുടെയും ചരിത്രങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടത് ആ പാഠമാണല്ലോ?. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ പ്രധാനപ്പെട്ട സേവനമേഖല ഖത്തറാണ്. ഒരു എന്‍.ആര്.ഐ ആണെന്നര്‍ഥം. കാസര്‍ക്കോടില്‍ നിന്ന് കാണാതായ ഇരുപത്തിയൊന്നു പേരില്‍ നാലു പേര് പീസ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് കണ്ടെത്തുകയും അതെകുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തപ്പോള്‍ പൊലീസ് ചോദ്യം ചെയ്യലുകള്‍ക്ക് മറുപടി പറയാന്‍ ഖത്തറില്‍ നിന്നാണ് ഞാന്‍ കേരളത്തിലെത്തിയത്.
കാസര്‍ക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതല്‍ എന്‍.ഐ.എ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാരും മാറിമാറി ചോദ്യം ചെയ്തതാണ്. മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യലുകളില്‍ നിന്ന് അവര്‍ക്കൊന്നും എന്നില്‍ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവര്‍ തിരിയുകയോ ചെയ്തിട്ടില്ല. പീസ് സ്കൂളുകളില്‍ പഠിപ്പിക്കുന്ന ഒരു ഇസ്ലാമിക പാഠപുസ്തകവുമായി ബന്ധപ്പെട്ട ആരോപണമുണ്ടായപ്പോള്‍ അതെകുറിച്ച് വിശദീകരിക്കാനായി എറണാംകുളം പ്രസ്ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായും പോയത് ഖത്തറില്‍ നിന്നായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന മാധ്യമവിചാരണക്ക് അന്ന് വിധേയനായി. എന്നിലൊരു ഭീകരവാദിയുണ്ടെന്ന് മാധ്യമങ്ങള്‍ക്കൊന്നും തോന്നിയിട്ടില്ല. എന്നാല്‍, ഇസ്ലാമിക പ്രബോധനം ഭീകരതയാണെന്ന് വരുത്തണമെന്ന് ലക്ഷ്യത്തോടു കൂടിയുള്ള ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിന്റെ നീക്കങ്ങളാണ് പിന്നീട് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ നീക്കമാണ് ഞാന്‍ മുങ്ങിയെന്ന വാര്‍ത്ത. ‘പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് റെയ്ഡ്; എം.ഡി വിദേശത്തേക്ക് കടന്നു’ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്!. പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം കോഴിക്കോടാണ്. അവിടെ അങ്ങനെയൊരു റെയ്ഡ് ഇതേവരെ നടന്നിട്ടില്ല.
എറണാംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഒപ്പിട്ടു തന്ന അപേക്ഷ പ്രകാരം പീസ് ഫൗണ്ടേഷന് ജീവനക്കാര്‍ പീസ് ട്രസ്റ്റ് ഡീഡ്, പീസ് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പീസ് ഇന്റര്‍നാഷനല്‍ സ്കൂള്‍ എറണാകുളം ട്രസ്റ്റുമായിയുള്ള ‘എം.ഒ.യു’ എന്നീ രേഖകളുടെ പകര്‍പ്പ് നല്‍കിയിരുന്നുവെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. അവര്‍ എന്നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഖത്തറിലാണെന്ന വിവരവും നല്‍കിയിരുന്നു. ഇതെങ്ങനെയാണ് റെയ്ഡും വിദേശത്തേക്കുള്ള കടക്കലുമാവുക!. ഇസ്ലാമിക പ്രബോധനത്തെ കുറ്റകൃത്യമായും മുസ്ലിം സ്ഥാപനങ്ങളെ ഭീകരതാ ഉല്പാദന കേന്ദ്രങ്ങളായും അവതരിപ്പിച്ച് ഇസ്ലാം ഭീതിയുണ്ടാക്കുകയും അതിന്റെ മറവില്‍ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിന് വളരാന്‍ മണ്ണൊരുക്കുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമാവുകയാണിവിടെ…’- എം.എം അക്ബര്‍ വ്യക്തമാക്കി.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala16 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

