Connect with us

Sports

ബംഗളൂരുവിന്റെ മധുര പ്രതികാരം

Published

on

 

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്തു. രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ്ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പിലൂടെ ബംഗളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്‍ ഗോവന്‍ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഗോളില്‍ സമനില കണ്ടെത്തി. സംഭവബഹുലമായ രണ്ടാം പകുതിയില്‍ മിക്കു ബംഗളുരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബംഗളുരു ചെന്നൈയുടെ നെഞ്ചില്‍ അവസാന പ്രഹരവുമേല്‍പ്പിച്ചു.
71ാം മിനിറ്റില്‍ ഹെന്റിക്വെ സെറീനോ ചുവപ്പ് കാര്‍ഡ് കണ്ടു പോയതിനെ തുടര്‍ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നത്. 76ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബംഗളുരു ഗോളി രക്ഷപ്പെടുത്തി.
ബംഗളുരുവില്‍ നടന്ന ആദ്യ പാദത്തില്‍ ചെന്നൈയി്ന്‍ 2-1ന് ബംഗളുരു എഫ്.സിയെ തോല്‍പ്പിച്ചിരുന്നു.ഇതിനു മധുര പ്രതികാരം നിര്‍വഹിക്കാന്‍ ബംഗളുരുവിനു കഴിഞ്ഞു. 10 ാം ജയത്തോടെ ബംഗളുരു 30 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനം വീണ്ടും ഭദ്രമായി ഉറപ്പിച്ചു. ചെന്നൈയിന്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ബംഗളുരുവിന്റെ മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് .
സൂപ്പര്‍ മച്ചാന്‍സ് കൊല്‍ക്കത്തക്കെതിരായ മല്‍സരത്തില്‍ കളിപ്പിച്ചവരെയാണ് രംഗത്തിറക്കിയത്. മറുവശത്ത് ബംഗളൂരു മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കയ്ക്കു പകരം ഹര്‍മന്‍ജ്യോത് കാബ്രയും ലെനി റോഡ്രിഗസിനു പകരം ബോയിതാങ് ഹാവോകിപ്പും, എഡു ഗാര്‍ഷ്യയ്ക്കു പകരം ഡിമാസ് ഡെല്‍ഗാഡോയും ഇറങ്ങി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഇന്നലെ ആദ്യ ഇലവനില്‍ എത്തിയ ബോയിതാങ് ഹാവോകിപ് ചെന്നൈയിന്റെ വലയില്‍ ഗോള്‍ നിക്ഷേപിച്ചു. ഉദാന്ത സിംഗിന്റെ കുതിപ്പും തുടര്‍ന്നു ഹര്‍മന്‍ജ്യോത് കാബ്രയിലേക്കു മൈനസ് പാസ്. കാബ്രയുടെ ലോങ് ക്രോസ് ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്ക്. സുനില്‍ ഛെത്രി ബാക്ക് ഹെഡ്ഡറിലൂടെ ബോയിതാങിലേക്ക്. പ്രതിരോധനനിരക്കാരുടെ പിടില്‍ നിന്നും അകന്നു ഫ്രീ ആയി നിന്ന ബോയിതാങിനു അനായസാം ഗോള്‍ നേടാന്‍ കഴിഞ്ഞു.. പന്ത് തടയാനായി മുന്നോട്ടു വന്ന ചെന്നൈയിന്‍ ഗോളി കരണ്‍ജിതിന്റെ കാലില്‍ തട്ടി വലയിലേക്ക് . നാലം മിനിറ്റില്‍ ബംഗളുരുവിനു ലീഡ് ഉയര്‍ത്താന്‍ അവസരം. പക്ഷേ, ഛെത്രിയ്ക്ക് കിട്ടിയ ഈ അവസരം മെയ്ല്‍സണ്‍ ആല്‍വസ് തടഞ്ഞു. ചെന്നൈയിന് 14-ാം മിനിറ്റില്‍ ഗ്രിഗറി നെല്‍സണിലൂടെയാണ് ആദ്യ അവസരം.
21 ാം മിനിറ്റില്‍ ചെന്നൈയിന്റെ സമനില ഗോള്‍ ശ്രമം ബംഗളുരു ഗോള്‍ കീപ്പര്‍ ഗുരുപ്രീത് സിംഗ് രക്ഷപ്പെടുത്തി. ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ടില്‍ ബംഗളുരുവിന്റെ പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി ദിശ അല്‍പ്പം മാറി വന്ന പന്താണ് ഉശിരന്‍ സേവിലൂടെ ഗുരുപ്രീത് രക്ഷപ്പെടുത്തിയത്.
ചെന്നൈയിന്‍ കാത്തു നിന്ന സമനില ഗോള്‍ 33ാം മിനിറ്റില്‍ പിറന്നു.ഗോളിന്റെ തുടക്കം ഗ്രിഗറി നെല്‍സന്റെ വിംഗിലേക്കു നല്‍കിയ പാസിലാണ്. പാസ് സ്വീകരിച്ച ജെറി ഗോള്‍ മുഖത്തുകൂടി നല്‍കിയ ക്രോസ് ചാടി ഉയര്‍ന്ന ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ രണ്ടാം പോസ്റ്റിനരികിലൂടെ വലയില്‍ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അനിരുദ്ധ് ഥാപ്പയെ ഫൗള്‍ ചെയ്തതിനു ബംഗളുരു ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് പ്രയോജനപ്പെട്ടില്ല. മെയ്ല്‍സണ്‍ ആല്‍വസിന്റെ കിക്ക് ബംഗളുരു മതിലില്‍ തട്ടി അവസാനിച്ചു.
്്അവസരം തുലച്ച ചെന്നൈയിനെതിരെ ബെംഗഌരു 63ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഡെല്‍ഗാഡോയെ ചെന്നൈയിന്റെ ഇനിഗോ കാല്‍ഡറോണ്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു കിട്ടിയ ഫ്രീ കിക്കാണ് ഗോളായി മാറിയത്. കിക്ക് കിട്ടിയ സുനില്‍ ഛെത്രിയുടെ ബാലന്‍സ് ചെയ്തു പോസ്റ്റിലേക്കു തിരിച്ചുവിട്ട പന്ത് കരണ്‍ജിത് സിംഗിന്റെ കയ്യില്‍ നിന്നും വഴുതി.ഓടിയെത്തിയ മിക്കു വലയിലേക്കു തട്ടിയിട്ടു . മൊത്തം 11 ഗോളുകള്‍ നേടിയ വെനിസ്വലന്‍ താരം മിക്കുവിന്റെ 10ാ മത്തെ എവേ മത്സര ഗോളാണിത്
71 ാം മിനിറ്റില്‍ കുനിന്മേല്‍ കുരു എന്ന പോലെ ചെന്നൈയിന്റെ ക്യാപ്റ്റന്‍ ഹെന്‍ റിക്വെ സെറീനയ്ക്കു മിക്കുവിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു പ്രതിഫലമായ കിട്ടിയ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നു. തൊട്ടു പിന്നാലെ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈ തുലച്ചു. 76ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിനെ ബോക്‌സിനകത്തുവെച്ചു ഹര്‍മന്‍ ജ്യോത് കാബ്ര ഫൗള്‍ ചെയതതിനായിരുന്നു പെനാല്‍്ട്ടി .കിക്കെടുത്ത ജെജെയ്ക്കു ഗോളാക്കാനായില്ല. ജെജെയുടെ കിക്ക് മുന്‍കൂട്ടി കണ്ടതുപോലെ ഗുരുപ്രീത് വലതുവശത്തേക്കു ഡൈവ് ചെയ്തു പെനാല്‍ട്ടി തടുത്തു. ദുര്‍ബലമായ പെനാല്‍്ട്ടി കിക്ക് വളരെ അനായാസമായാണ് ഗുരുപ്രീത് രക്ഷിച്ചത്. മ
അവസാന മിനിറ്റുകളില്‍ റണ്ടു ടീമുകളും തുടരെ സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. ബെംഗഌരു ബോയിതാങിനു പകരം നിഷുവിനെയും എറിക് പാര്‍ത്താലുവിനു പകരം നിഷുവിനെയും മിക്കുവിനു പകരം എഡു ഗാര്‍ഷ്യയും ചെന്നൈയിന്‍ അനിരുദ്ധിനു പകരം ജെര്‍മന്‍ പ്രീതിനെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം ജെയ്മി ഗാവിലാനെയും കൊണ്ടുവന്നു.
അവസാന വിസിലിനു സെക്കന്റ്ുകള്‍ മാത്രം ബാക്കി നില്‍ക്കെ ബംഗളുരു തങ്ങളുടെ മൂന്നാം ഗോള്‍ നേടി. ഗോള്‍ കീപ്പര്‍ നീട്ടിക്കൊടുത്ത കിക്ക് എഡുഗാര്‍ഷ്യ ഹെഡ്ഡറിലൂടെ ഉദാന്ത സിംഗിനു നല്‍കി. പന്തുമായി കുതിച്ച ഉദാന്തയെ കരണ്‍ജിത് സിംഗ് ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു .ഇതിനകം ഉദാന്ത പാസിലൂടെ സുനില്‍ ഛെത്രിയിലേക്കു പന്ത് എത്തിച്ചു. ഗോള്‍ കീപ്പര്‍ ഇല്ലാത്ത ഗോള്‍ മുഖത്ത് അവസാന രക്ഷാദൗത്യം നടത്തിയ ജെറിയെ കബളിപ്പിച്ച സുനില്‍ ഛെത്രി വലയിലേക്കു പന്ത് പ്ലേസ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

മുഹമ്മദ് ഇനാന്റെ സെഞ്ചുറി മിന്നി; ഇന്ത്യ എയ്ക്ക് കനത്ത ജയം

എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് എത്തിയ ഇനാൻ 74 പന്തിൽ പുറത്താകാതെ 105 റൺസുകൾ വെന്തെടുത്തുവെങ്കിലും ഇന്ത്യ എയ്ക്ക് 26 റൺസിന്റെ വിജയം സമ്മാനിച്ചു.

Published

on

ബംഗളൂരു: മലയാളി ഓൾറൗണ്ടർ മുഹമ്മദ് ഇനാൻ കാട്ടിയ അത്ഭുത പ്രകടനം ഇന്ത്യ എ ടീമിനെ അണ്ടർ-19 ക്രിക്കറ്റ് ടൂര്ണമെന്റിൽ നിർണായക ജയത്തിലേക്ക് നയിച്ചു. എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് എത്തിയ ഇനാൻ 74 പന്തിൽ പുറത്താകാതെ 105 റൺസുകൾ വെന്തെടുത്തുവെങ്കിലും ഇന്ത്യ എയ്ക്ക് 26 റൺസിന്റെ വിജയം സമ്മാനിച്ചു. മത്സരത്തിലെ താരത്തിൻറെ ബഹുമതിയും ഇനാനെ തേടിയെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് നേടിയിരിക്കുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബി 47.2 ഓവറിൽ 243 റൺസിന് മടങ്ങി. 6 വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ തളർന്ന ഇന്ത്യ എയെ മാന്യമായ സ്കോറിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇനാന്റെ ഏകയുദ്ധമായിരുന്നു.

સ્પിൻ ബൗളിംഗ് ഓൾറൗണ്ടറായ ഇനാൻ ക്രീസിലെത്തിയപ്പോൾ മുൻനിരയിൽ വിഹാൻ മൽഹോത്ര (42) ഒഴികെ ആരും പൊരുതാനായില്ല. എന്നാൽ ഇനാന്റെ മിന്നും ബാറ്റിങ് ഇന്ത്യൻ എയുടെ പ്രതീക്ഷകൾ ഉയർത്തി. 74 പന്തിലൂടെ ആറ് സിക്‌സും 12 ബൗണ്ടറിയും അടങ്ങിയ ശതകം അദ്ദേഹം പൂർത്തിയാക്കി. അൻമോൽജീത് സിങ്ങിനൊപ്പം 135 റൺസിന്റെ നിർണായക പങ്കാളിത്തവും ഇനാൻ പാളിയില്ല.

തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ ഇനാൻ കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ അണ്ടർ-19 പര്യടനത്തിൽ സ്പിൻ ബൗളിങ്ങിലൂടെ നേടിയ ശ്രദ്ധയുടെ തുടർച്ചയായി ഇപ്പോഴും കനത്ത പ്രകടനം കാഴ്ചവെക്കുന്നു.

അഫ്ഗാനിസ്ഥാനെയും ഉൾപ്പെടുത്തി ബംഗളൂരുവിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് മത്സരവും തോറ്റ ഇന്ത്യ ബി അവസാന സ്ഥാനത്താണ്. രണ്ടിൽ രണ്ട് വിജയങ്ങളോടെ അഫ്ഗാനിസ്ഥാൻ മുന്നിൽ. മൂന്ന് മത്സരത്തിൽ രണ്ടും ജയിച്ച ഇന്ത്യ എ രണ്ടാമതാണ്. ഇനാന്റെ ഇന്നിങ്സോടെ ഇന്ത്യ എ ഫൈനലിലേക്ക് പ്രവേശനം ഏകദേശം ഉറപ്പിച്ചു. ഫൈനൽ ഞായറാഴ്ചയാണ്.

Continue Reading

Sports

വീണ്ടും ക്രിസ്റ്റ്യാനോ മാജിക്; അത്ഭുത ബൈസിക്കിള്‍ ഗോളോടെ അല്‍ നസ്‌റിന് 4-0 വിജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

Published

on

​റിയാദ്: പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

4-0 ന് അല്‍ നസ്‌റ് വിജയിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ മായാജാല ഗോള്‍ പിറന്നത്. വിങില്‍ നിന്നുള്ള നവാഫ് ബൗഷലിന്റെ ലോംഗ് ക്രോസിനു പിന്നാലെ നിലംതൊടുന്നതിന് മുന്‍പ് തന്നെ, അതിവിശിഷ്ടമായ ആംഗിളില്‍ അക്രോബാറ്റിക് മികവോടെ CR7 പുറപ്പെടുവിച്ച ബൈസിക്കിള്‍ കിക്ക് വലകുലുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ആന്റണി മോറിസ് പ്രതികരിക്കാനും മുമ്പ് പന്ത് നെറ്റില്‍. ഗാലറി കരഞ്ഞുയര്‍ന്നത് അത്ഭുത നിമിഷത്തിന്റെ ആഘോഷത്തില്‍.

ക്രിസ്റ്റ്യാനോയുടെ അക്രോബാറ്റിക് ഗോളുകള്‍ പുതിയതല്ല. 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് ജഴ്സിയില്‍ റയല്‍ മഡ്രിഡിനെതിരെ നേടിയ പ്രശസ്ത ബൈസിക്കിള്‍ ഗോളിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന തരത്തിലായിരുന്നു ഞായറാഴ്ചത്തെ ഗോള്‍.

മത്സരത്തില്‍ ജോ ഫെലിക്സ്, വെസ്ലി, സാദിയോ മാനെ എന്നിവരും ഗോള്‍ നേടി. നാലു ഗോളുകളുടെ ഭംഗിയോടെ അല്‍ നസ്‌റ് 4-0 ന് ജയം സ്വന്തമാക്കി.

നിലവില്‍ 27 പോയിന്റുമായി അല്‍ നസ്‌റ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

 

Continue Reading

Sports

സൂപ്പർ ലീഗ് കേരള: കോഴിക്കോട് എഫ്സിയും മലപ്പുറം എഫ്സിയും ഇന്ന് ആവേശ പോരാട്ടത്തിന്

ആവേശം കത്തിക്കുന്ന മത്സരത്തിൽ കോഴിക്കോട് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം.

Published

on

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകുന്നു. ആവേശം കത്തിക്കുന്ന മത്സരത്തിൽ കോഴിക്കോട് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് നേർക്കുനേർ പോരാട്ടം. കഴിഞ്ഞ മത്സരങ്ങളിലൂടെ ഏറ്റവും കൂടുതൽ കാഴ്ചവൈഭവം കാഴ്ചവെച്ച ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ ഗാലറി നിറയെ ആരാധകരെ പ്രതീക്ഷിക്കുകയാണ്.

മൂന്നാം റൗണ്ടിൽ 1-1 എന്ന സമനിലയിൽ പിരിഞ്ഞ ടീമുകൾ ഇന്ന് ആ സ്‌കോർ തിരുത്താൻ ഇറങ്ങുകയാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തിരുവനന്തപുരം കൊമ്പൻസി, ഫോഴ്‌സ് കൊച്ചി, ഇതുവരെ തോൽപ്പിക്കപ്പെട്ടിട്ടില്ലായിരുന്ന തൃശൂർ മാജിക് എന്നിവരെ പരാജയപ്പെടുത്തി ആത്മവിശ്വാസം നിറഞ്ഞിരിക്കുകയാണ് കോഴിക്കോട് എഫ്.സി. സ്വന്തം ഹോം ഗ്രൗണ്ടായതിനാൽ അവർ കൂടുതൽ കരുത്തോടെ ഇറങ്ങുമെന്നാണ് നിരീക്ഷണം.

കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാർയേഴ്സിനെതിരെ സമനില നേടാനാണ് മലപ്പുറത്തിനു കഴിഞ്ഞത്. ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി കോഴിക്കോട് എഫ്.സി മുന്നിലാണ്. അതെ സമയം മലപ്പുറം എഫ്.സി ഏഴ് കളികളിലൂടെ 10 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.

എട്ട് മത്സരങ്ങളിൽ 14 പോയിന്റുള്ള തൃശൂർ മാജിക് ആണ് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതേ എണ്ണം മത്സരങ്ങളിൽ 11 പോയിന്റ് നേടിയ കൊമ്പൻസി രണ്ടാം സ്ഥാനത്ത്. ഇതുവരെ 14 ഗോളുകൾ നേടിയ കോഴിക്കോട് എഫ്.സി ഗോൾവേട്ടയിൽ മുന്നണിയിലാണെങ്കിൽ, മലപ്പുറം എഫ്.സി 12 ഗോളുകളുമായി പിന്നിൽ തുടരുന്നു.

ഇരു ടീമുകളും ഫോമിലായതിനാൽ ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ രസകരവും കടുത്തതുമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം.

Continue Reading

Trending