Connect with us

Video Stories

ലങ്കാ ദഹനം

Published

on

 

പല്ലെകലെ: മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും തകര്‍ത്ത് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ആതിഥേയരുടെ രണ്ടാം ഇന്നിങ്‌സ് 181-ല്‍ ഒതുക്കിയാണ് വിരാട് കോഹ്ലിയും സംഘവും വൈറ്റ്‌വാഷ് വിജയം നേടിയത്. 1967-78 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു വിദേശ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്നത്. അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി കുറിച്ച ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവച്ച ശിഖര്‍ ധവാന്‍ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഇന്ത്യ: 487 (ശിഖര്‍ ധവാന്‍ 119, ഹര്‍ദിക് പാണ്ഡ്യ 108, ലോകേഷ് രാഹുല്‍ 85. സന്ദകന്‍ 5/132). ശ്രീലങ്ക: 135 (ദിനേഷ് ചണ്ഡിമല്‍ 48. കുല്‍ദീപ് യാദവ് 4/40). രണ്ടാം ഇന്നിങ്‌സ് – ശ്രീലങ്ക: 181 (നിരോഷന്‍ ഡിക്ക്‌വെല്ല 41, ചണ്ഡിമല്‍ 36, എയ്ഞ്ചലോ മാത്യൂസ് 35. അശ്വിന്‍ 4/68, മുഹമ്മദ് ഷമി 3/32).
ഫോളോ ഓണ്‍ ചെയ്യുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ഇന്നിങ്‌സ് എത്രത്തോളം മുന്നോട്ടുപോകും എന്നതു മാത്രമായിരുന്നു മത്സരത്തിലെ ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അശ്വിനും ഷമിയും ചേര്‍ന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ലങ്ക നാലാം ദിനം കാണില്ലെന്നുറപ്പായി. ഉച്ചക്ക് 2.46-ന് അശ്വിന്റെ കാരം ബോളില്‍ ലഹിരു കുമാരയുടെ സ്റ്റംപ് തെറിച്ചതോടെ ഇന്ത്യയുടെ ലങ്കാദഹനം പൂര്‍ത്തിയാവുകയും ചെയ്തു.
കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിനു ശേഷം ഷമിയും അശ്വിനും ചേര്‍ന്നാണ് ആദ്യ മണിക്കൂറില്‍ പന്തെറിഞ്ഞത്. തന്റെ ആദ്യ ഓവറില്‍ ദിമുത് കരുണരത്‌നെയെ (16) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ വിക്കറ്റ് വേട്ടയുടെ വാതില്‍ തുറന്നപ്പോള്‍ നൈറ്റ് വാച്ച്മാന്‍ മലിന്ദ പുഷ്പകുമാരയെ (1) ഷമിയും പുറത്താക്കി.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കു വേണ്ടി സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസ് (12) ആയിരുന്നു ഷമിയുടെ അടുത്ത ഇര. പരിചയ സമ്പന്നരായ ചണ്ഡിമലും (36) മാത്യൂസും (35) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്നിങ്‌സ് നീട്ടി. അതിനിടെ ലങ്ക മൂന്നക്കവും കടന്നു.
സ്‌കോര്‍ 104-ല്‍ നില്‍ക്കെ ചണ്ഡിമലിനെ പുറത്താക്കി കുല്‍ദീപ് യാദവ് വഴിത്തിരിവുണ്ടാക്കി. അധികം വൈകാതെ മാത്യൂസ് അശ്വിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആവുകയും ചെയ്തു. ആറിന് 118 എന്ന നിലയില്‍ ആശകള്‍ അസ്തമിച്ച ആതിഥേയരുടെ ഇന്നിങ്‌സ് 21 ഓവര്‍ കൂടി വലിച്ചുനീട്ടിയതിനു പിന്നില്‍ ഡിക്ക്‌വെല്ലയുടെ (41) അധ്വാനമായിരുന്നു. എന്നാല്‍ മറുവശത്ത് പെരേരയെ (8) പുറത്താക്കി അശ്വിനും സന്ദകനെ (8) മടക്കി ഷമിയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഡിക്ക്‌വെല്ലയെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് മത്സരത്തില്‍ തന്റെ ഏക വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ തന്റെ ട്രേഡ്മാര്‍ക്ക് പന്തിലൂടെ അശ്വിന്‍ ലങ്കന്‍ ഇന്നിങ്‌സിന് ചരമഗീതമെഴുതി.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending