Video Stories
വിജയത്തേരില്‍ പി.എസ്.ജി ഭാഗ്യച്ചിറകില്‍ ബാര്‍സ
ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം
അത്ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി
പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത മൂന്നു ഗോൡന് തകര്‍ത്ത് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു. സ്പോര്‍ട്ടിങ് ലിസ്ബണിനെതിരെ ഓണ്‍ഗോളിന്റെ ആനുകൂല്യത്തില്‍ ബാര്‍സലോണ ജയം കണ്ടപ്പോള്‍ അത്ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ച് ചെല്‍സി കരുത്തുകാട്ടി. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സെല്‍റ്റിക്, എ.എസ് റോമ, എഫ്.സി ബാസല്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം കണ്ടു.
ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞ പി.എസ്.ജി ആദ്യത്തെ വലിയ പരീക്ഷണത്തില്‍ വിജയിച്ചത് റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ബ്രസീല്‍ താരം നെയ്മറിന്റെ കരുത്തിലാണ്. രണ്ടാം മിനുട്ടില്‍ ബയേണിന്റെ പേരുകേട്ട പ്രതിരോധത്തിലൂടെ തുളച്ചുകയറി ഡാനി ആല്‍വസിന്റെ ഗോളിന് പന്തു നല്കിയ 25-കാരന് മത്സരത്തിലുടനീളം എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചു. 31-ാം മിനുട്ടില്‍ എംബാപ്പെയുടെ കട്ട്ബാക്ക് പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ എഡിന്‍സന്‍ കവാനി വലയിലെത്തിച്ചു. 63-ാം മിനുട്ടില്‍ എംബാപ്പെയുടെ ഗോള്‍ശ്രമം ബയേണ്‍ പണിപ്പെട്ട് തടഞ്ഞെങ്കിലും അവസരത്തിനൊത്തുയര്‍ന്ന നെയ്മര്‍ ബയേണ്‍ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയുടെ വിധിയെഴുതി.
നെയ്മര്‍ ക്ലബ്ബ് വിട്ടതിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്ന് കരകയറിയ ബാര്‍സലോണ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്പോര്‍ട്ടിങ് ലിസ്ബണിന്റെ മൈതാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ജയിച്ചുകയറിയത്. 48-ാം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഫ്രീകിക്കിനെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കോട്ടസ് സ്വന്തം വലയില്‍ പന്തെത്തിച്ചതാണ് ബാര്‍സക്ക് അനുഗ്രഹമായത്. 4-4-2 ശൈലിയില്‍ കളിച്ച ബാര്‍സക്ക് സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സ്പോര്‍ട്ടിങ് പലതവണ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍സ്റ്റെഗന്റെയും പ്രതിരോധ നിരയുടെയും മികച്ച പ്രകടനമാണ് ബാര്‍സക്ക് തുടര്‍ച്ചയായ എട്ടാം ജയം സമ്മാനിച്ചത്. 18 തവണ സ്വന്തം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സി മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഹോസെ അല്വലാദെ സ്റ്റേഡിയത്തിലേത്.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കി. കോര്‍ണര്‍ കിക്കിനിടെ ലൂക്കാസിനെ ബോക്സില്‍ ഡേവിഡ് ലൂയിസ് വലിച്ചിട്ടതിനു ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് 40-ാം മിനുട്ടില്‍ ആന്റോയിന്‍ ഗ്രീസ്മന് ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. അത്ലറ്റികോയുടെ പുതിയ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ സ്കോര്‍ ചെയ്യപ്പെടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്. ഇടവേളക്കു മുമ്പ് ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം അത്ലറ്റിക്ക് ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ സേവും സൗള്‍ നിഗ്വേസിന്റെ അലക്ഷ്യമായ പ്ലേസിങും ഗോള്‍ നിഷേധിച്ചു.
പരിക്കുമാറി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയ എയ്ഡന്‍ ഹസാഡ് ആയിരുന്നു ചെല്‍സിയുടെ സമനില ഗോളിന്റെ സൂത്രധാരന്‍. ബോക്സിന്റെ ഇടതുവശത്തു നിന്ന് ബെല്‍ജിയന്‍ താരം നല്കിയ ക്രോസില്‍ തലവെക്കേണ്ട കാര്യമേ അല്‍വാരോ മൊറാട്ടക്കുണ്ടായിരുന്നുള്ളൂ. സമനിലയില്‍ അവസാനിച്ചുവെന്ന് തോന്നിച്ച മത്സരം അത്ലറ്റികോയുടെ കൈയില്‍ നിന്ന് റാഞ്ചിയെടുത്തത് മിച്ചി ബാത്ഷുവായ് ആണ്. 94-ാം മിനുട്ടില്‍ ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബാത്ഷുവായ്, മാര്‍കോ അസന്‍സോയുടെ പാസ് വലയിലേക്ക് തട്ടുകയായിരുന്നു.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്കോയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാലു ഗോളിന് മുക്കി. റൊമേലു ലുകാകു രണ്ട് ഗോളടിച്ച മത്സരത്തില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയും പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചും ആന്റണി ആന്തണി മാര്‍ഷ്യല്‍ തിളങ്ങി. ഹെന്റിക് മിഖത്രയന്‍ സന്ദര്‍ശകരുടെ നാലാം ഗോള്‍ നേടിയ ശേഷം കോണ്സ്റ്റന്റിന് കൊച്ചേവ് മോസ്കോയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗോണ്‍സാേേലാ ഹിഗ്വയ്ന് ഫോമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ വീഴ്ത്തിയത്. പകരക്കാരനായി കളത്തിലെത്തിയ ഹിഗ്വന് 69-ാം മിനുട്ടില്‍ റീബൗണ്ടില്‍ നിന്ന് യുവെയെ മുന്നിലെത്തിച്ചു. അലക്സ് സാന്ദ്രോയുടെ ക്രോസില്‍ നിന്നുള്ള തന്റെ ആദ്യശ്രമം ഡിഫന്ററുടെ കാലില്‍ തട്ടി മടങ്ങിയെങ്കിലും രണ്ടാം ശ്രമം ഹിഗ്വയ്ന് വലയിലാക്കി. 2016 ഡിസംബറിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അര്‍ജന്റീനാ വെറ്ററന്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. 80-ാം മിനുട്ടില്‍ ഹിഗ്വയ്ന് ബോക്സിലേക്കു നല്കിയ ത്രൂപാസില്‍ നിന്നുള്ള ഡിബാലയുടെ ശ്രമം ഗോള്‍ലൈനില്‍ വെച്ച് ഡിഫന്റര്‍ തടഞ്ഞെങ്കിലും ഹെഡ്ഡറിലൂടെ മാര്‍കോ മാന്‍ഡ്സുകിച്ച് വലകുലുക്കി.
കസഖ് ക്ലബ്ബ് ക്വാറബാഗിനെ കോസ്താസ് മനോലാസ്, എഡിന് ഷെക്കോ എന്നിവരുടെ ഗോളില്‍ എ.എസ് റോമ 2-1 ന് വീഴ്ത്തിയപ്പോള്‍ ബെന്‍ഫിക്കക്കെതിരെ എഫ്.സി ബാസല്‍ സ്വന്തം ഗ്രൗണ്ടില്‍ 5-0 ജയം കണ്ടു. ദിമിത്രി ഒബെര്‍ലിന്‍ (രണ്ട്), മിച്ചല്‍ ലാങ്, വാന്‍ വോള്‍ഫ്സ്വിങ്കല്‍, ബ്ലാസ് റിവറോസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. 62-ാം മിനുട്ടില്‍ ആന്ദ്രെ അല്‍മെയ്ഡ ചുവപ്പുകാര്‍ഡ് കണ്ടതിനു ശേഷം പത്തുപേരുമായാണ് ബെന്‍ഫിക്ക മത്സരം പൂര്‍ത്തിയാക്കിയത്. ബെല്‍ജിയന്‍ ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ സെല്‍റ്റിക് മൂന്നു ഗോളിന് പരാജയപ്പെടുത്തി. ലെയ് ഗ്രിഫിത്ത്സ്, പാട്രിക് റോബര്‍ട്ട്സ്, സ്കോട്ട് സിന്‍ക്ലയര്‍ എന്നിവരാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (6 പോയിന്റ്) ഒന്നാം സ്ഥാനം ഭദ്രമാക്കി. ആദ്യജയത്തോടെ ബാസല്‍ (3) രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സി.എസ്.കെ.എ മോസ്കോ (3) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ പി.എസ്.ജിയാണ് (6) ലീഡ് ചെയ്യുന്നത്. തോറ്റെങ്കിലും ബയേണ്‍ ആണ് (3) രണ്ടാം സ്ഥാനത്ത്. സെല്‍റ്റിക് (3) മൂന്നാം സ്ഥാനത്ത്. സി ഗ്രൂപ്പില്‍ ചെല്‍സിക്കു )6) പിന്നിലായി എ.എസ് റോമ (4) രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് ഡി ഗ്രൂപ്പില്‍ ബാര്‍സലോണ (6) ആധിപത്യം സ്ഥാപിച്ചു. സ്പോര്‍ട്ടിങ് (3), യുവന്റസ് (3) ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

