News
വീണ്ടും വഴി കാണിച്ച് ന്യൂസിലാന്‍ഡ്; സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കും
വെല്ലിങ്ടണ്‍: എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്. ആര്‍ത്തവ ഘട്ടത്തില്‍ വിദ്യാര്ത്ഥിനികള്ക്ക്് സ്കൂള്‍ പഠനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്‍ ആണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.
ഇതിനായി 1.7 ദശലക്ഷം യു.എസ് ഡോളറാണ് സര്‍ക്കാര്‍ ചെലവഴിക്കുക. നിലവില്‍ നോര്‍ത്ത് ഐലന്‍ഡിലെ 15 വെയ്റ്റാകോ സ്കൂളുകളിലാണ് നിലവില്‍ പദ്ധതി നടക്കുന്നത്. 2021ഓടെ രാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
ഒമ്പതിനും പതിനെട്ടിനും പ്രായമുള്ള 95,000 കുട്ടികള്‍ സുരക്ഷിതമായ സാനിറ്ററി ഉപകരണങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ സ്കൂളില്‍ വരുന്നില്ല. സ്കൂളിലെ പഠനം തുടരാനാണ് ഇവരെ കൂടി ഞങ്ങള്‍ പിന്തുണയ്ക്കുകയാണ്- ചരിത്ര തീരുമാനം അറിയിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ത്തവ ഘട്ടത്തില്‍ കുട്ടികള്‍ തുണിക്കഷ്ണങ്ങള്‍, പേപ്പര്‍, പുല്ലുകള്‍ എന്നിവ ഉപയോഗിക്കുന്നു എന്നാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ പഠനം പറയുന്നത്. 2019ല്‍ നടത്തിയ ഒരു സര്‍വേ പറയുന്നതു പ്രകാരം രാജ്യത്തെ 12 വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ സാനിറ്ററി ഉപകരണങ്ങള്‍ ഇല്ലാത്തതു മൂലം സ്കൂളിലെത്തുന്നില്ല.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

