kerala
കുതിച്ചുയര്‍ന്ന് കോവിഡ്; കേരളത്തില്‍ ഇന്ന് 46,387 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
kerala
‘ആ പെണ്‍കുട്ടി വിവാഹ മോചിതയല്ല’; ‘വിവാഹത്തില്‍ താനും പങ്കെടുത്തു’; വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുവതി നല്കിയ പരാതിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ യൂട്യൂബില്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് സന്ദീപ് വാര്യരുടെ വെളിപ്പെടുത്തല്‍. കേസിന്റെ വസ്തുതകളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്താന്‍ മടിയില്ലെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നതിലെ ശരികേട് തന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ടെങ്കിലും, സത്യം പറയാന്‍ മടിക്കേണ്ടതില്ല എന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു. പരാതി നല്കിയ യുവതിയുടെ പ്രധാന വാദങ്ങളിലൊന്നായ, വിവാഹബന്ധം നാല് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്നത് ശരിയല്ല എന്ന് സന്ദീപ് വാര്യര്‍ ഉറപ്പിച്ചു പറയുന്നു. താന്‍ ആ വിവാഹത്തില്‍ പങ്കെടുത്തയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മാസങ്ങളോളം അവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്നും ഗുരുവായൂരില്‍ വെച്ച് താലികെട്ടിയതാണെന്നും സന്ദീപ് വാര്യര്‍ എടുത്തുപറഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കുറ്റബോധം വേട്ടയാടുമെന്നതുകൊണ്ടാണ് ഈ തുറന്നുപറച്ചിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയെങ്കിലും, ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തന്നെയാണ് തന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
kerala
പിണറായി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നു; രാഹുല്‍ വിഷയം സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍: വി ഡി സതീശന്
സംസ്ഥാനത്ത് ക്രിമിനലുകളെയും മോഷ്ടടാക്കളെയും സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. 20 വര്‍ഷം തടവിന് ശിക്ഷിച്ച ഒരു ക്രിമിനലിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വീണ്ടും വീണ്ടും പൊതുരംഗത്ത് സജീവമാക്കുന്നത്, ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും വി.ഡി. സതീശന് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടികള്‍ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് എന്നും, പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന് എതിരെയുള്ള ഗുരുതരമായ മറ്റ് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി.പി.എം. ഈ വിഷയത്തെ ഒരു കെണിയായി ഉപയോഗിക്കുകയാണെന്നും വി ഡി സതീശന് മുന്നറിയിപ്പ് നല്കി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിധിയെഴുത്തുണ്ടാകും എന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ കബളിപ്പിക്കപ്പെട്ടെന്നും, മന്ത്രിമാര്‍ക്ക് പോലും കാര്യങ്ങള്‍ വ്യക്തമാകാത്ത രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും വി.ഡി. സതീശന് വിമര്‍ശിച്ചു. സത്യം പുറത്തുവരണം എന്നും, മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
‘ഞാൻ വർഗീയവാദിയാണെന്നാ പറഞ്ഞത്’; എൽഡിഎഫ് സ്നാര്‍ത്ഥിക്കെതിരെ പരാതി നൽകി അങ്കണവാടി ഹെൽപ്പർ
ഇടുക്കി: വണ്ണപ്പുറം പഞ്ചായത്ത് 13ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അസഭ്യം പറഞ്ഞതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അങ്കണവാടി ഹെൽപ്പർ നബീസ. വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടായതെന്നും വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നബീസ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ശേഷവും സ്ഥാനാർഥി ലിജോ വീണ്ടും അങ്കണവാടിയിലെത്തി അസഭ്യം പറഞ്ഞുവെന്നും നബീസ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലിജോ അങ്കണവാടി ഹെൽപ്പർക്ക് നേരെ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തുന്ന വീഡിയോ പുറത്തുവന്നത്. വർഗീയവാദിയാണെന്നും അസഭ്യം പറയുന്നതും വിഡിയോയിലുണ്ടായിരുന്നു.
-
india18 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment22 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india20 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india21 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

