റാന്നി: നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി സഞ്ജു തോമസാണ് മരിച്ചത്. രാവിലെ പതിന്നരയോടെയാണ് അപകടം നടന്നത്. എരുമേലി പ്ലാച്ചേരി റോഡില്‍ പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു സംഭവം. സഞ്ജു ഓടിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഗുരുതരി പരിക്കേറ്റ സഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനെതുടര്‍ന്നാണ് സഞ്ജുവിനെ് വാഹനത്തിനുള്ളില്‍ നിന്നും പുറത്തെടുത്തത്.