രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. കേന്ദ്ര  എക്‌സൈസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്. ഇതോടെ ഫലത്തില്‍ പെട്രോളിന് 9.5രൂപയും ഡീസലിന് 7 രൂപയും കുറയും. വിലക്കുറവ് നാളെ മുതല്‍ നിലവില്‍ വരും.

ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്.അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധന വില കുറക്കാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രരിപ്പിച്ചത്.