kerala
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ഇടുക്കി, കോട്ടയം,ആലപ്പുഴ,പാലക്കാട്,ത്യശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 05) അവധി പ്രഖ്യാപിച്ചു.
അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ ഇടുക്കി,കോട്ടയം,ആലപ്പുഴ,പാലക്കാട്,ത്യശൂര്‍,എറണാംകുളം,വയനാട്,പത്തനംത്തിട്ട,കണ്ണൂര്‍ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 05) അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (2022 ഓഗസ്റ്റ് 5) ജില്ലാ കളക്ടര്‍ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. എന്നാല്‍ അവധി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പാലക്കാട് ജില്ലയില്‍ മഴ തുടരുന്നതിനാലും നാളെ അതി തീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ , അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അവധി ബാധകമല്ല.ജില്ലാ കളക്ടര്‍ അറിയിച്ചു.
ത്യശൂര്‍ ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ 05-08-22 (വെള്ളി) അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.
kerala
എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി
ഹരജി 26ന് വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന് ഹാരിസ് ബീരാന് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് അഭിഭാഷകന് ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന് ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്ഐആര്‍ നടത്തുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
kerala
ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
kerala
പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം
കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
കണ്ടെയ്നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന് രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര് ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala17 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

