പരസ്യമായി മദ്യപിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരസ്യമായി മദ്യപിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീഡിയോയാണ് കോണ്‍ഗ്രസ് പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും ടി. സിദ്ദിഖ് എം.എല്‍.എയുമാണ്.
ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടമായി മദ്യപിക്കുന്നതും പ്രചരണത്തിനിടെ മദ്യം വിതരണം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന നിലയില്‍ വാഗ്ദാനം ചെയ്ത ബിജെപി യുപിയിലെ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോള്‍ നല്‍കുന്നത് എന്താണ്? സബ് കാ സാത്ത്, സബ് കാ വികാസ്… യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം, എന്ന കുറിപ്പേടെയാണ് ടി.സിദിഖ് എംഎല്‍എ ദൃശ്യം പങ്കുവെച്ചത്.