X
    Categories: indiaNews

ശരത് പവാറിനും ഉദ്ധവിനും ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര നവംബര്‍ ഏഴിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ സംഘം ഇരുനേതാക്കളെയും പദയാത്രയിലേക്ക് ക്ഷണിച്ചത്.

മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള എച്ച്.കെ പട്ടേല്‍, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ട്, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്, നേതാക്കളായ വിശ്വജിത് കദം, അമര്‍ രാജൂര്‍കര്‍, നസീം ഖാന്‍, സന്ദീപ് തമ്പേ എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഉദ്ധവിനെയും പവാറിനെയും നേരിട്ടു കണ്ടാണ് യാത്രയിലേക്ക് ക്ഷണിച്ചത്. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമാണ് എന്‍.സി.പിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും. സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും.

web desk 3: