Connect with us

kerala

സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പൊലീസ് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന് രൂക്ഷവിമര്‍ശനം

.ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ മികച്ചതല്ലെന്നും പ്രതിനിധികള്‍ പറഞ്ഞു

Published

on

പത്തനംതിട്ടയിലെ സി.പി.എം ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. വിമര്‍ശനം ഉയര്‍ന്നത്
പൊതുചര്‍ച്ചയിലാണ്. സിവില്‍ സര്‍വീസിലും പൊലീസിലും ആര്‍.എസ്.എസുകാര്‍ കടന്ന് കയറിയിട്ടുണ്ടെന്നും സര്‍ക്കാരിന് പല വിഷങ്ങളിലും പൊലീസ് അവമതിപ്പ് സൃഷ്ടിച്ചുവെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. പാര്‍ട്ടി ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വേണമെന്നും അഭിപ്രായം ഉന്നയിക്കപ്പെട്ടു.ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ മികച്ചതല്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി

Published

on

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

Continue Reading

kerala

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്

Published

on

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

Trending