കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക.

കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിട്ടുണ്ട്.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്ന വിദ്യാര്‍ഥികളുടെ കൈയ്യില്‍ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പോലും വീണ്ടും പരിശോധന നടത്തണം. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ കര്‍ണാടകയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക്  മാത്രമാണ് നിബന്ധന നിലനില്‍ക്കുക.

കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളേജുകളിലുമുള്ള പരിപാടികള്‍ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.